---
title: "മാലിന്യ മുക്ത കണ്ണൂര്‍; ഈ മാസം ചെരുപ്പും ബാഗും ശേഖരിക്കും"
english_title: "Waste free Kannur campaign "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7355/waste-free-kannur-campaign"
published_at: "2021-10-26T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177fc6f84e3f_er.jpg"
keywords: []
---

# മാലിന്യ മുക്ത കണ്ണൂര്‍; ഈ മാസം ചെരുപ്പും ബാഗും ശേഖരിക്കും

> **Lead Summary:** കണ്ണൂർ: ഒക്ടോബറില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ക്ലീന്‍ കേരള കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജരെ ഒക്ടോബര്‍ 31 നുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രേഖാമൂലം മെയില്‍ വഴി അറിയിക്കണം.

## Article Content

കണ്ണൂർ: ഒക്ടോബറില്‍ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ക്ലീന്‍ കേരള കമ്പനി ചെരുപ്പും ബാഗും ശേഖരിക്കും. ശേഖരിച്ച മാലിന്യങ്ങള്‍ കൈമാറുന്നതിനായി ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജരെ ഒക്ടോബര്‍ 31 നുള്ളില്‍ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ രേഖാമൂലം മെയില്‍ വഴി അറിയിക്കണം.

ഓരോ മാസവും പ്രത്യേക കലണ്ടര്‍ പ്രകാരമാണ് ജില്ലയില്‍ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നത്. നിലവില്‍ 65 പഞ്ചായത്തുകളും രണ്ട് നഗരസഭകളും ക്ലീന്‍ കേരള കമ്പനിയുമായി മാലിന്യ കൈമാറ്റത്തിന് കരാറിലേര്‍പ്പെട്ടിട്ടുണ്ട്.

മുഴുന്‍ തദ്ദേശ സ്ഥാപനങ്ങളെയും കലണ്ടര്‍ പ്രകാരമുള്ള ശേഖരണത്തിലേക്ക് കൊണ്ടുവരികയാണ് ഹരിത കേരള മിഷന്റെ ലക്ഷ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7355/waste-free-kannur-campaign)