---
title: "വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍ "
english_title: "Women's Commission"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73576/womens-commission"
published_at: "2022-10-10T05:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63436477de3de_n43040937616653608061169aca6fc7b6f5c87379d1a5561004268c8de6fa55b18bb0dbe619189bfd1e4bfc.jpg"
keywords: []
---

# വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: റിപ്പോര്‍ട്ട് തേടുമെന്ന് വനിതാ കമ്മീഷന്‍ 

> **Lead Summary:** **കോഴിക്കോ​​ട്: **വീ​​ട്ട​​മ്മ​​യു​​ടെ വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വമ​​റി​​ഞ്ഞ​​തു മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യെ​​ന്നു വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ അ​​ധ്യ​​ക്ഷ പി ​​സ​​തീ​​ദേ​​വി. ഉ​​ട​​ന്‍ കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് സൂ​​പ്ര​​ണ്ടി​​നെ വി​​ളി​​ച്ച്‌ കാ​​ര്യ​​ങ്ങ​​ള്‍ തി​​ര​​ക്കി. വി​​ഷ​​യ​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ റി​​പ്പോ​​ര്‍​​ട്ട് ല​​ഭ്യ​​മാ​​ക്കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടും. വി​​ഷ​​യം ആ​​രോ​​ഗ്യവ​​കു​​പ്പ് ഗൗ​​ര​​വ​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നാ​​ണു മ​​ന​​സി​​ലാ​​കുന്ന​​തെ​​ന്നും അ​​വ​​ര്‍ പ​​റ​​ഞ്ഞു.

## Article Content

**കോഴിക്കോ​​ട്: **വീ​​ട്ട​​മ്മ​​യു​​ടെ വ​​യ​​റ്റി​​ല്‍ ക​​ത്രി​​ക ക​​ണ്ടെ​​ത്തി​​യ സം​​ഭ​​വമ​​റി​​ഞ്ഞ​​തു മാ​​ധ്യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യെ​​ന്നു വ​​നി​​താ ക​​മ്മീ​​ഷ​​ന്‍ അ​​ധ്യ​​ക്ഷ പി ​​സ​​തീ​​ദേ​​വി. ഉ​​ട​​ന്‍ കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജ് സൂ​​പ്ര​​ണ്ടി​​നെ വി​​ളി​​ച്ച്‌ കാ​​ര്യ​​ങ്ങ​​ള്‍ തി​​ര​​ക്കി. വി​​ഷ​​യ​​ത്തി​​ല്‍ ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ റി​​പ്പോ​​ര്‍​​ട്ട് ല​​ഭ്യ​​മാ​​ക്കാ​​ന്‍ ആ​​വ​​ശ്യ​​പ്പെ​​ടും. വി​​ഷ​​യം ആ​​രോ​​ഗ്യവ​​കു​​പ്പ് ഗൗ​​ര​​വ​​മാ​​യി ഏ​​റ്റെ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ന്നാ​​ണു മ​​ന​​സി​​ലാ​​കുന്ന​​തെ​​ന്നും അ​​വ​​ര്‍ പ​​റ​​ഞ്ഞു.

ക​​ര്‍​​ശ​​ന​​മാ​​യ ന​​ട​​പ​​ടി​​യു​​ണ്ടാ​​വു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ​​യെ​​ന്നു സ​​തീ​​ദേ​​വി പ​​റ​​ഞ്ഞു. വി​​ഷ​​യ​​ത്തി​​ല്‍ ബ​​ന്ധ​​പ്പെ​​ട്ട ഡോ​​ക്ട​​ര്‍​​മാ​​രി​​ല്‍​​നി​​ന്നു ന​​ഷ്ട​​പ​​രി​​ഹാ​​രം ഈ​​ടാ​​ക്കി വീ​​ട്ട​​മ്മ​​യ്ക്കു ന​​ല്‍​​ക​​ണം. അ​​ഞ്ചു വ​​ര്‍​​ഷം നി​​ര​​വ​​ധി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യി​​ട്ടും ക​​ണ്ടെ​​ത്തി​​യി​​ല്ലെ​​ന്ന​​തു ഗൗ​​ര​​വ​​ത​​ര​​മാ​​ണ്. പ​​രി​​ശോ​​ധ​​നാ സം​​വി​​ധാ​​ന​​ത്തി​​ന്‍റെ അ​​പ​​ര്യാ​​പ്ത​​ത​​യാ​​ണ് ഇ​​തി​​ലൂ​​ടെ വ്യ​​ക്ത​​മാ​​കു​​ന്ന​​ത്. ഇ​​ത​​ട​​ക്കം പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​മാ​​ക്ക​​ണ​​മെ​​ന്നും അ​​വ​​ര്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.

അ​​തേ​​സ​​മ​​യം, യു​​വ​​തി​​യു​​ടെ വ​​യ​​റ്റി​​ല്‍ ക​​ണ്ടെ​​ത്തി​​യ​​തു ക​​ത്രി​​ക​​യ​​ല്ലെ​​ന്നു കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി പ്രി​​ന്‍​​സി​​പ്പ​​ല്‍ വി​​ശ​​ദീ​​ക​​രി​​ച്ചു. മോ​​സ്‌​​ക്വി​​റ്റോ ആ​​ര്‍​​ട്ട​​റി ഫോ​​ര്‍​​സെ​​പ്സാ​​ണ് ഈ ​​ഉ​​പ​​ക​​ര​​ണം. യു​​വ​​തി​​ക്കു മ​​റ്റ് ര​​ണ്ട് ആ​​ശു​​പ​​ത്രി​​ക​​ളി​​ല്‍ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ന്നി​​രു​​ന്നു. അ​​തി​​നാ​​ല്‍ മെ​​ഡി​​ക്ക​​ല്‍ കോ​​ളേ​​ജി​​ല്‍​​നി​​ന്നാ​​ണു പി​​ഴ​​വു സം​​ഭ​​വി​​ച്ച​​തെ​​ന്നു തീ​​ര്‍​​ത്തു പ​​റ​​യാ​​നാ​​വി​​ല്ല. യു​​വ​​തി​​യു​​ടെ ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു ശേ​​ഷം ബ​​ന്ധ​​പ്പെ​​ട്ട ന​​ഴ്സു​​മാ​​ര്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ എ​​ണ്ണി​​ത്തി​​ട്ട​​പ്പെ​​ടു​​ത്തി​​യ​​താ​​ണ്. ഇ​​തി​​ല്‍ കു​​റ​​വ് ക​​ണ്ടെ​​ത്തി​​യി​​രു​​ന്നി​​ല്ല. സം​​ഭ​​വം അ​​ന്വേ​​ഷി​​ക്കാ​​ന്‍ മൂ​​ന്നം​​ഗ സ​​മി​​തി​​യെ നി​​യോ​​ഗി​​ച്ചി​​ട്ടു​​ണ്ട്. ഇ​​വ​​രു​​ടെ റി​​പ്പോ​​ര്‍​​ട്ട് കി​​ട്ടി​​യാ​​ല്‍ തു​​ട​​ര്‍​​ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73576/womens-commission)