---
title: "നിയമലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കും: വേ​ഗപ്പൂട്ടിലെ തട്ടിപ്പിന് ഡീലർമാർക്കും പിടിവീഴും"
english_title: "Permits of tourist buses will be cancelled"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73580/permits-of-tourist-buses-will-be-cancelled"
published_at: "2022-10-10T07:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63437ceddec4c_Screenshot_20221010-072812.png"
keywords: []
---

# നിയമലംഘിക്കുന്ന ടൂറിസ്റ്റ് ബസുകളുടെ പെർമിറ്റ് റദ്ദാക്കും: വേ​ഗപ്പൂട്ടിലെ തട്ടിപ്പിന് ഡീലർമാർക്കും പിടിവീഴും

> **Lead Summary:** **കൊച്ചി : **വടക്കഞ്ചേരി അപകടകാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോ‍ർട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും.

## Article Content

**കൊച്ചി : **വടക്കഞ്ചേരി അപകടകാരണങ്ങൾ സംബന്ധിച്ച മോട്ടോർ വാഹന വകുപ്പിന്‍റെ റിപ്പോ‍ർട് കിട്ടിയതിന് പിന്നാലെ കർശന നടപടികൾക്ക് സംസ്ഥാന ട്രാൻപോർട്ട് കമ്മീഷണറുടെ തീരുമാനം. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസകളുടെ പെർമിറ്റ് അടക്കം റദ്ദാക്കാനാണ് തീരുമാനം. വേഗപ്പൂട്ടിന് പൂട്ടിടുന്ന വാഹന ഡീലർമാർക്കെതിരെയും കേസെടുക്കും.

നിയമലംഘനം നടത്തിയാൽ പിഴ ഈടാക്കാറാണ് പതിവ് . എന്നാൽ പിഴ അടച്ച ശേഷം വീണ്ടും പഴയ രീതിയിൽ നിരത്തിലിറക്കുന്നതാണ് പതിവ്. ഇതിന് തടയിടാൻ ബസുകളുടെ ഫിറ്റ്സന് റദ്ദാക്കും . ആവശ്യമെന്ന് കണ്ടെത്തിയാൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നതടക്കം നടപടികളും സ്വീകരിക്കുമെന്ന് ട്രാൻപോർട്ട് കമ്മീഷണർ  പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73580/permits-of-tourist-buses-will-be-cancelled)