---
title: "കാസർഗോഡ് കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ മുതല ഇനി ഓർമ"
english_title: "Anantapadmanabha Temple's Babiya Crocodile is now a memory"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73627/anantapadmanabha-temples-babiya-crocodile-is-now-a-memory"
published_at: "2022-10-10T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343bcc1ba47a_Picsart_22-10-10_11-57-02-544.jpg"
keywords: []
---

# കാസർഗോഡ് കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ മുതല ഇനി ഓർമ

> **Lead Summary:** **കാസർഗോഡ്**: കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ മുതല ഇനി ഓർമ. ക്ഷേത്ര അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ബബിയയെ കാണാൻ നിരവധി ഭക്തരാണ് രാവിലെ മുതൽ കുമ്പളയിലെ തടാക ക്ഷേത്രത്തിലേക്കെത്തുന്നത്. ദേലംപാടി പരമശ്രീ ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

## Article Content

**കാസർഗോഡ്**: കുമ്പള അനന്തപത്മനാഭ ക്ഷേത്രത്തിലെ ബബിയ മുതല ഇനി ഓർമ. ക്ഷേത്ര അങ്കണത്തിൽ പൊതുദർശനത്തിന് വെച്ച ബബിയയെ കാണാൻ നിരവധി ഭക്തരാണ് രാവിലെ മുതൽ കുമ്പളയിലെ തടാക ക്ഷേത്രത്തിലേക്കെത്തുന്നത്. ദേലംപാടി പരമശ്രീ ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

പ്രായാധിക്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന മുതലയുടെ മരണം ഇന്നലെ രാത്രിയാണ് സംഭവിച്ചത്. ക്ഷേത്ര അങ്കണത്തിൽ പൊതുദർശനത്തിന് വച്ച ബബിയയെ കാണാൻ നിരവധി ഭക്തരാണ് രാവിലെ മുതൽ എത്തുന്നത്. 1945 ൽ ക്ഷേത്രത്തിലുണ്ടായിരുന്ന മറ്റൊരു മുതലയെ ബ്രിട്ടീഷ് സൈനികൻ വെടിവച്ചുകൊന്നെന്നും ദിവസങ്ങൾക്കുള്ളിൽ ബബിയ ക്ഷേത്രക്കുളത്തിൽ പ്രത്യക്ഷപ്പെട്ടുവെന്നുമാണ് വിശ്വാസം.

ക്ഷേത്രത്തിലെത്തുന്ന ഭക്തർ വഴിപാടായി നൽകുന്ന നിവേദ്യമാണ് ബബിയയുടെ ഭക്ഷണം. ആചാര അനുഷ്ടാനങ്ങൾക്കപ്പുറമായി നിരവധി സഞ്ചാരികളും കൗതുകമായി മാറിയ ബബിയയെ കാണാൻ ക്ഷേത്രത്തിലെത്താറുണ്ട്. ദേലംപാടി പരമശ്രീ ഗണേഷ് തന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73627/anantapadmanabha-temples-babiya-crocodile-is-now-a-memory)