---
title: "കണ്ണൂർ കാഴ്ചകൾ: കെ ജീവന് ഒന്നാം സ്ഥാനം "
english_title: "Views in kannur: k jeevan had first price"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7363/views-in-kannur-k-jeevan-had-first-price"
published_at: "2021-10-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61780a58d85f2_IMG-20211026-WA0020.jpg"
keywords: []
---

# കണ്ണൂർ കാഴ്ചകൾ: കെ ജീവന് ഒന്നാം സ്ഥാനം 

> **Lead Summary:** കണ്ണൂർ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തിയ 'കണ്ണൂര്‍ കാഴ്ചകള്‍' വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

## Article Content

കണ്ണൂർ: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഹയര്‍സെക്കണ്ടറി, കോളേജ് വിദ്യാര്‍ഥികള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായി നടത്തിയ 'കണ്ണൂര്‍ കാഴ്ചകള്‍' വീഡിയോ നിര്‍മ്മാണ മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

വിദ്യാര്‍ഥികള്‍ക്കായി നടന്ന മത്സരത്തില്‍ കെ ജീവന്‍ ഒന്നാം സ്ഥാനം നേടി. കെ പി ദര്‍ഷിദ് രണ്ടാം സ്ഥാനവും റിച്ചാര്‍ഡ് സജി, മാര്‍ട്ടിന്‍ സാജു എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ വീഡിയോ മൂന്നാം സ്ഥാനവും നേടി.

തദ്ദേശസ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായി നടന്ന മത്സരത്തില്‍ ചെറുപുഴ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനം നേടി. കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നടുവില്‍ മൂന്നാം സ്ഥാനവും നേടി. നഗരസഭാ വിഭാഗത്തില്‍ കൂത്തുപറമ്പ് നഗരസഭ ഒന്നാം സ്ഥാനവും പയ്യന്നൂര്‍ നഗരസഭ രണ്ടാം സ്ഥാനവും നേടി.

പ്രാദേശിക ടൂറിസം വികസന സാധ്യതയുള്ളതോ ചരിത്ര    പ്രാധാന്യമുള്ളതോ ആയ സ്ഥലത്തെ ആസ്പദമാക്കിയുള്ള വീഡിയോകളാണ് മത്സരത്തിനായി പരിഗണിച്ചത്. വിജയികളായ വിദ്യാര്‍ഥികള്‍ക്ക് സമ്മാനത്തുകയും സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും പുരസ്‌കാരവുമാണ് നല്‍കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7363/views-in-kannur-k-jeevan-had-first-price)