---
title: "മാടത്തി എൽ പി സ്കൂളിൽ  ലഹരിക്കെതിരെ നവ കേരള മുന്നേറ്റം"
english_title: "New Kerala Movement Against Drunkenness in Madathi LP School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73650/new-kerala-movement-against-drunkenness-in-madathi-lp-school"
published_at: "2022-10-10T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343ce5b72195_Picsart_22-10-10_13-01-33-441.jpg"
keywords: []
---

# മാടത്തി എൽ പി സ്കൂളിൽ  ലഹരിക്കെതിരെ നവ കേരള മുന്നേറ്റം

> **Lead Summary:** **ഇരിട്ടി** : മാടത്തിയിൽ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻെറ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു . സ്കൂൾ തല ഉദ്ഘാടനം പായം ഗ്രാമപഞ്ചായത്ത് മെമ്പർ പി സാജിത് നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് അനീസ് പി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി കെ കെ ചിന്താമണി സ്വാഗതഭാഷണം നടത്തി.

## Article Content

**ഇരിട്ടി** : മാടത്തിയിൽ എൽ പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരായ സംസ്ഥാന സർക്കാരിൻെറ പ്രചാരണ പ്രവ‍ർത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു . സ്കൂൾ തല ഉദ്ഘാടനം പായം ഗ്രാമപഞ്ചായത്ത് മെമ്പർ പി സാജിത് നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് അനീസ് പി അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി കെ കെ ചിന്താമണി സ്വാഗതഭാഷണം നടത്തി.

രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ബോധവൽക്കരണത്തിന്റെ ഭാഗമായി മുഖ്യപ്രഭാഷണം ഇരിട്ടി പോലീസ് ഓഫീസർ ശ്രീ ജോജോ സെബാസ്റ്റ്യൻ നൽകി. മുൻ പ്രധാന അധ്യാപകൻ കെ രാമചന്ദ്രൻ , എം.പി ടി എ പ്രസിഡണ്ട്  ബിന്ദു. സ്റ്റാഫ് സെക്രട്ടറി കെ.ഷൗക്കത്തിലി സംസാരിച്ചു. പോലീസ് ഓഫീസർ പ്രകാശനും, സ്കൂൾ അധ്യാപികമാരും ബോധവൽകരണഗാനം അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73650/new-kerala-movement-against-drunkenness-in-madathi-lp-school)