---
title: "തായ്‌ലന്‍ഡിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ"
english_title: "India vs Thailand asia cup"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73685/india-vs-thailand-asia-cup"
published_at: "2022-10-10T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343f63de8f9d_Screenshot_2022-10-10-16-07-58-754_com.facebook.katana.jpg"
keywords: []
---

# തായ്‌ലന്‍ഡിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ

> **Lead Summary:** ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

## Article Content

ധാക്ക: വനിതാ ഏഷ്യാ കപ്പില്‍ തായ്‌ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തായ്‌ലന്‍ഡ് 15.1 ഓവറില്‍ 37 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ സ്‌നേഹ് റാണയാണ് തായ്‌ലന്‍ഡിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

എട്ട് റണ്‍സെടുത്ത ഷെഫാലി വര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. നട്ടായ ബൂജാതമാണ് വിക്കറ്റ് നേടിയത്. സബിനേനി മേഘന (20), പൂജ വസ്ത്രകര്‍ (12) പുറത്താവാതെ നിന്നു. നേരത്തെ 12 റണ്‍സ് നേടിയ നന്നപ്പാട്ട് കൊഞ്ചരോയെങ്കൈ മാത്രമാണ് രണ്ടക്കം കണ്ടത്. സ്‌നേഹ് റാണയ്ക്ക് പുറമെ ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മേഘന സിംഗിന് ഒരു വിക്കറ്റുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73685/india-vs-thailand-asia-cup)