---
title: "ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു"
english_title: "Filmmaker Deepu Balakrishnan drowned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73699/filmmaker-deepu-balakrishnan-drowned"
published_at: "2022-10-10T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634402f10c436_images_(2).jpeg"
keywords: []
---

# ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു

> **Lead Summary:** **തൃശ്ശൂർ : **കൂടല്‍മാണിക്യ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു.

## Article Content

**തൃശ്ശൂർ : **കൂടല്‍മാണിക്യ ക്ഷേത്രക്കുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകന്‍ ദീപു ബാലകൃഷ്ണന്‍ മുങ്ങി മരിച്ചു.

കാരുകുളങ്ങര സ്വദേശിയാണ് ദീപു. രാവിലെ അഞ്ച് മണിക്ക് വീട്ടില്‍ നിന്ന് കുളിക്കാന്‍ പോയതായിരുന്നു ദീപു.

ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാരും അയല്‍വാസികളും അന്വേഷിച്ചിറങ്ങിയപ്പോഴാണ് കുളക്കടവില്‍ വസ്ത്രവും, ചെരിപ്പും കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്‌സ് യൂണിറ്റിന്റെ പരിശോധനയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച ആളാണ് ദീപു. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. 'ഉുറുമ്ബുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു. ഈ ചിത്രത്തില്‍ തന്നെയാണ് ഒരു കഥാപാത്രത്തെ അവതരിപ്പിച്ചതും. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73699/filmmaker-deepu-balakrishnan-drowned)