---
title: "മാഹി ബൈപാസ് 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കു൦"
english_title: "Mahi Bypass will be completed by March 2023"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73703/mahi-bypass-will-be-completed-by-march-2023"
published_at: "2022-10-10T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344060397a72_images_(4).jpeg"
keywords: []
---

# മാഹി ബൈപാസ് 2023 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കു൦

> **Lead Summary:** **തലശ്ശേരി**: 2023 മാര്‍ച്ചില്‍ മാഹി ബൈപാസ് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

## Article Content

**തലശ്ശേരി**: 2023 മാര്‍ച്ചില്‍ മാഹി ബൈപാസ് പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

നിട്ടൂര്‍ ബാലം, മുഴപ്പിലങ്ങാട്, താഴെചൊവ്വ എന്നിവിടങ്ങളില്‍ ദേശീയപാത നിര്‍മാണ പ്രവൃത്തികള്‍ പരിശോധിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമിയേറ്റടുക്കുന്നത് മുതല്‍ ദേശീയപാത വികസനത്തിനായി ഫലപ്രദമായ ഇടപെടാലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. 5580 കോടി രൂപയാണ് ഭൂമിയേറ്റടുക്കാന്‍ വിനിയോഗിച്ചത്. രണ്ടാഴ്ചയിലൊരിക്കല്‍ ദേശീയപാത വികസന പ്രവൃത്തികള്‍ പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കണമെന്ന തീരുമാനത്തിന്‍്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ജില്ലാതല പരിശോധന വേറെ നടത്തും. മുഖ്യമന്ത്രിയും പരിശോധനയില്‍ പങ്കെടുക്കും.

വടകര മുതല്‍ കണ്ണൂര്‍ ജില്ലയിലാകെ നിയമസഭ മണ്ഡല അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 2024ഓടെ കണ്ണൂര്‍ ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തികള്‍ പരിപൂര്‍ണമായും പൂര്‍ത്തിയാക്കാന്‍ കഴിയും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്റര്‍ വീതിയില്‍ ആറ് വരി പാത വികസനം 2025 ഓടെ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73703/mahi-bypass-will-be-completed-by-march-2023)