---
title: "ജില്ലയിലെ 1054 ലൈബ്രറികളില്‍ ലഹരി വിരുദ്ധദിനം ആചരിക്കും"
english_title: "Anti-drug day will be observed in 1054 libraries of the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73711/anti-drug-day-will-be-observed-in-1054-libraries-of-the-district"
published_at: "2022-10-10T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634418b64acfd_images_(7).jpeg"
keywords: []
---

# ജില്ലയിലെ 1054 ലൈബ്രറികളില്‍ ലഹരി വിരുദ്ധദിനം ആചരിക്കും

> **Lead Summary:** **കണ്ണൂർ** : അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശവുമായി ജില്ലയിലെ 1054 ലൈബ്രറികളില്‍ ലഹരി വിരുദ്ധദിനം ആചരിക്കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. ഇതിനായി എല്ലാ ഗ്രന്ഥശാലകളിലും വിമുക്തി ക്ലബ് രൂപീകരിക്കും.

## Article Content

**കണ്ണൂർ** : അക്ഷരമാണ് ലഹരി വായനയാണ് ലഹരി എന്ന സന്ദേശവുമായി ജില്ലയിലെ 1054 ലൈബ്രറികളില്‍ ലഹരി വിരുദ്ധദിനം ആചരിക്കാന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ എക്സിക്യുട്ടിവ് യോഗം തീരുമാനിച്ചു. ഇതിനായി എല്ലാ ഗ്രന്ഥശാലകളിലും വിമുക്തി ക്ലബ് രൂപീകരിക്കും.

ഗ്രന്ഥാലയം കേന്ദ്രീകരിച്ചുള്ള അക്ഷരസേനയുമായി ചേര്‍ന്ന് ബഹുജനങ്ങളെ പങ്കെടുപ്പിച്ച് റാലി ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടിയും നടത്തും. ഒക്ടോബര്‍ 23,24 തീയതികളില്‍ വൈകീട്ട് എല്ലാ ഗ്രന്ഥാലയങ്ങളിലും അക്ഷരദീപം തെളിയിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ലൈബ്രറി കോണ്‍ഗ്രസ് പ്രതിനിധികളായി ഒക്ടോബര്‍ 25നകം ജില്ലയിലെ ലൈബ്രറികളില്‍ നേതൃസമിതി രജിസ്റ്റര്‍ ചെയ്യണമെന്നും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് മുകുന്ദന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി കെ വിജയന്‍, സംസ്ഥാന എക്സി. അംഗം എം കെ രമേശ്കുമാര്‍, ജോയിന്റ് സെക്രട്ടറി വി കെ പ്രകാശിനി, വൈസ് പ്രസിഡണ്ട് ടി പ്രകാശന്‍, കെ ശിവകുമാര്‍, വി സി അരവിന്ദാക്ഷന്‍, എം ബാലന്‍ മാസ്റ്റര്‍, രഞ്ജിത്ത് കമല്‍, പവിത്രന്‍ മൊകേരി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73711/anti-drug-day-will-be-observed-in-1054-libraries-of-the-district)