---
title: "ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ; സർവ്വേ പ്രവർത്തനം പൂർത്തിയാക്കൽ പ്രഖ്യാപനം നടത്തി"
english_title: "Haritamitram Smart Garbage App; An announcement was made on the completion of the survey work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73712/haritamitram-smart-garbage-app-an-announcement-was-made-on-the-completion-of-the-survey-work"
published_at: "2022-10-10T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63441c84029dd_InShot_20221010_185155608.jpg"
keywords: []
---

# ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് ; സർവ്വേ പ്രവർത്തനം പൂർത്തിയാക്കൽ പ്രഖ്യാപനം നടത്തി

> **Lead Summary:** > **കേളകം**: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ കേരള സർക്കാരിന്റെ നൂതന സംവിധാനമായ "ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് " സർവ്വേ പ്രവർത്തനം കേളകം പഞ്ചായത്തിൽ പൂർത്തിയായതിന്റെ പ്രഖ്യാപനവും ഹരിതകർമ്മസേനക്കുള്ള ആദരവും നടന്നു.

## Article Content

> **കേളകം**: ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്തെ കേരള സർക്കാരിന്റെ നൂതന സംവിധാനമായ "ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് " സർവ്വേ പ്രവർത്തനം കേളകം പഞ്ചായത്തിൽ പൂർത്തിയായതിന്റെ പ്രഖ്യാപനവും ഹരിതകർമ്മസേനക്കുള്ള ആദരവും നടന്നു.

പഞ്ചായത്ത് ഹാളിൽ ജില്ലാ പഞ്ചായത്ത് അംഗം വി ഗീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് അധ്യക്ഷനായി. ഹരിതകേരള മിഷൻ കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ മുഖ്യഥിതിയായി.

പഞ്ചായത്തിലെ വീടുകളും സ്ഥാപനങ്ങളും ഉൾപ്പെടെ സർവ്വേ ചെയ്തു 5027 എണ്ണം ക്യു ആർ കോഡുകൾ പതിപ്പിച്ചു. ജില്ലയിൽ 33 തദ്ദേശ സ്ഥാപനങ്ങളിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ സർവ്വേ പ്രവർത്തനം കേളകം പഞ്ചായത്ത് നാലാമതായി പൂർത്തിയാക്കി.അടുത്ത മാസം മുതൽ ഡിജിറ്റൽ സംവിധാനത്തിലുള്ള പാഴ് വസ്തു ശേഖരണം പഞ്ചായത്തിൽ നടത്തും.

പേരാവൂർ ബ്ലോക്കിലെ മാലൂർ, പേരാവൂർ, കോളയാട്, കണിച്ചാർ പഞ്ചായത്തുകളിലും സർവ്വേ പ്രവർത്തനം നടന്നു വരുന്നുണ്ട്.

 സർവ്വേ പ്രവർത്തനത്തിനു നേതൃത്വം നൽകിയ ഹരിതകേരള മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ നിഷാദ് മണത്തണ, കെൽട്രോൺ പ്രോജെക്ട് കോഡിന്നേറ്റർ അബിൻ ആന്റണി, കേളകം പഞ്ചായത്ത് ഹരിത കർമ്മസേന അംഗങ്ങൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വൈസ് പ്രസിഡന്റ് തങ്കമ്മ മേലേകൂറ്റ്, സെക്രട്ടറി പി കെ ശശീന്ദ്രൻ, സജീവൻ പാലുമ്മി, ജോണി പാമ്പാടി, പി എം രമണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73712/haritamitram-smart-garbage-app-an-announcement-was-made-on-the-completion-of-the-survey-work)