---
title: "മലപ്പുറത്ത് അയൽവാസികളായ രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു"
english_title: "He drowned in the canal and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73763/he-drowned-in-the-canal-and-died"
published_at: "2022-10-11T05:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344afb3ea0c2_Screenshot_20221011-051627.png"
keywords: []
---

# മലപ്പുറത്ത് അയൽവാസികളായ രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങി മരിച്ചു

> **Lead Summary:** **മലപ്പുറം: **താനൂർ കാളാട് രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു. നിറമരുതൂർ ഷരീഫിന്റെ മകൻ അഷ്മിൽ വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് എന്നിവരാണ് മരിച്ചത്.

## Article Content

**മലപ്പുറം: **താനൂർ കാളാട് രണ്ട് വിദ്യാർത്ഥികൾ കനാലിൽ മുങ്ങിമരിച്ചു. നിറമരുതൂർ ഷരീഫിന്റെ മകൻ അഷ്മിൽ വെളിയോട്ട് വളപ്പിൽ സിദ്ധീഖിന്റെ മകൻ അജ്നാസ് എന്നിവരാണ് മരിച്ചത്.

ഇരുവരും അയൽവാസികളാണ്. കൂട്ടുകാർക്കൊപ്പം കനാലിൽ കുളിക്കുന്നതിനിടെ ഇരുവരും മുങ്ങി താഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73763/he-drowned-in-the-canal-and-died)