---
title: "പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി"
english_title: "725 liters of spirit was seized in Palakkad Kozjanjampara"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73823/725-liters-of-spirit-was-seized-in-palakkad-kozjanjampara"
published_at: "2022-10-11T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634512148aa8e_Screenshot_2022-10-11-12-14-12-16_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി

> **Lead Summary:** പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണൻ, പ്രഭാകരൻ എന്നീ രണ്ടു പേർ കസ്റ്റഡിയിൽ. പ്രഭാകരന്റെ തെങ്ങിൻതോപ്പിലാണ് 725 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

## Article Content

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 725 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടുപേരാണ് പിടിയിലായത്. സിപിഎം മണൽതോട് ബ്രാഞ്ച് സെക്രട്ടറി സി കണ്ണൻ, പ്രഭാകരൻ എന്നീ രണ്ടു പേർ കസ്റ്റഡിയിൽ. പ്രഭാകരന്റെ തെങ്ങിൻതോപ്പിലാണ് 725 ലിറ്റർ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്.

കുഴിച്ചിട്ട നിലയിലായിരുന്നു. ഇത് സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണന്റെയാണ് എന്നാണ് എക്സൈസ് സംഘം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ആറ് വർഷമായി ഇത്തരത്തിൽ സ്പിരിറ്റ് ഇയാൾ സൂക്ഷിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73823/725-liters-of-spirit-was-seized-in-palakkad-kozjanjampara)