---
title: " പി എ സി എൽ ഫീൽഡ് അസോസിയേറ്റ്സ് കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു"
english_title: "Organized a protest strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73829/organized-a-protest-strike"
published_at: "2022-10-11T12:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634518c727cbb_PicsArt_10-11-12.47.09.jpg"
keywords: []
---

#  പി എ സി എൽ ഫീൽഡ് അസോസിയേറ്റ്സ് കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു

> **Lead Summary:**  പി എ സി എൽ ഫീൽഡ് അസോസിയേറ്റ്സ് കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന സമരം സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ കെ വിനോദ് ഉദ്ഘാടനം ചെയ്തു.

## Article Content

 പി എ സി എൽ ഫീൽഡ് അസോസിയേറ്റ്സ് കൂത്തുപറമ്പ് മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ നിൽപ്പ് സമരം സംഘടിപ്പിച്ചു. ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ നടന്ന സമരം സിഐടിയു ഓട്ടോ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി എ കെ വിനോദ് ഉദ്ഘാടനം ചെയ്തു.

സുപ്രീംകോടതിവിധി നടപ്പിലാക്കാത്ത സെബിയുടെ നിഷേധത്തിനെതിരെ നിക്ഷേപകരുടെയും പ്രവർത്തകരുടെയും കൂട്ടായ്മയിലാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്. 2016 ലെ സുപ്രീം കോടതിവിധി ഉടൻ നടപ്പാക്കുക, കാലാവധി പൂർത്തിയാക്കിയ സീനിയോറിറ്റി പ്രകാരം റീഫണ്ട് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു സമരം.

കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം ടി വി ബാലൻ അധ്യക്ഷത വഹിച്ചു. പി എ സി എൽ ഫീൽഡ് അസോസിയേറ്റ് യൂണിയൻ സംസ്ഥാന സെക്രട്ടറി ആർ രാധാകൃഷ്ണൻ, ടി കെ രാമദാസ്, ജില്ലാ കമ്മിറ്റിയംഗം പി ആർ കുട്ടികൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73829/organized-a-protest-strike)