---
title: "ബി.ഇ. എം.എൽ.പി.സ്കൂളിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷം നടന്നു"
english_title: "B.E. The 125th anniversary celebration of MLP School was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73846/be-the-125th-anniversary-celebration-of-mlp-school-was-held"
published_at: "2022-10-11T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634522e5ec86e_Picsart_22-10-11_13-20-27-026.jpg"
keywords: []
---

# ബി.ഇ. എം.എൽ.പി.സ്കൂളിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷം നടന്നു

> **Lead Summary:** **പയ്യന്നൂർ**: ബി.ഇ. എം.എൽ.പി.സ്കൂളിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ നടന്നു.മലബാർ ഡയോസിസ് ബിഷപ്പ്റൈറ്റ് വെ ഡോ. റോയ്സ് മനോജ് വിക്ടർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സൂര്യ ട്രസ്റ്റ് സൺസൺ ക്രിയേഷൻസ് നിർമ്മിച്ച് നൽകിയ ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ പ്രതിമ അനാച്ഛാദനവും പ്രഥമ രാജശിൽപി പുരസ്കാരദാനവും നടന്നു.

## Article Content

**പയ്യന്നൂർ**: ബി.ഇ. എം.എൽ.പി.സ്കൂളിന്റെ നൂറ്റി ഇരുപത്തഞ്ചാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനവും സ്കൂൾ അങ്കണത്തിൽ നടന്നു.മലബാർ ഡയോസിസ് ബിഷപ്പ്റൈറ്റ് വെ ഡോ. റോയ്സ് മനോജ് വിക്ടർ പരിപാടികളുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. സൂര്യ ട്രസ്റ്റ് സൺസൺ ക്രിയേഷൻസ് നിർമ്മിച്ച് നൽകിയ ഡോ.ഹെർമൻ ഗുണ്ടർട്ടിന്റെ പ്രതിമ അനാച്ഛാദനവും പ്രഥമ രാജശിൽപി പുരസ്കാരദാനവും നടന്നു.

മലബാർ ഡയോസിസ് ബിഷപ്പ്റൈറ്റ് വെ ഡോ. റോയ്സ് മനോജ് വിക്ടർ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രതിമയുടെ അനാച്ഛാദന കർമ്മം നിർവഹിച്ചു.ലോഗോ പ്രകാശനം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. പ്രകാശൻ മാസ്റ്റർ നിർമ്മഹിച്ചു. ശിൽപനിർമ്മാണം നടത്തിയ ദാമോദരൻ വെള്ളോറയെ സൂര്യ ട്രസ്റ്റ് ചെയർമാൻ ശിവൻ പ്രസാദ് എസ് ഷേണായ് പുരസ്കാരം നൽകി ആദരിച്ചു.

പുരസ്കാര നേതാവിനെ പാണപ്പുഴ പത്മനാഭ പണിക്കർ പരിചയപ്പെടുത്തി. വാർഡ് കൗൺസിലർ മണിയറ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മലയാള പാഠശാല ഡയരക്ടർ ടി.പി. ഭാസ്കര പൊതുവാൾ മുഖ്യപ്രഭാഷണം നടത്തി. റവ. സുനിൽ പുതിയാട്ടിൽ, ടി.വിശ്വനാഥൻ, അഡ്വ. ശശി വട്ടക്കൊവ്വൽ, റവ. റോബർട്ട് ജോൺ , കെ.യു. വിജയകുമാർ, കെ.പി. മോഹനൽ എന്നിവർ സംസാരിച്ചു. പി ടി എ പ്രസിഡണ്ട് സി.വി. ദിലീപ് ജാക്വിലിൽ ബിന്ന സ്റ്റാൻലി എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73846/be-the-125th-anniversary-celebration-of-mlp-school-was-held)