---
title: "കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന"
english_title: "Lightning inspection of motor vehicle department at Koothuparamb bus stand"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73888/lightning-inspection-of-motor-vehicle-department-at-koothuparamb-bus-stand"
published_at: "2022-10-11T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63454feab687e_2021-11-13.jpg"
keywords: []
---

# കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

> **Lead Summary:** **കണ്ണൂര്‍** : കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ നിയമലംഘനം നടത്തിയ 10 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു.

## Article Content

**കണ്ണൂര്‍** : കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന. പരിശോധനയില്‍ നിയമലംഘനം നടത്തിയ 10 ബസ്സുകള്‍ക്കെതിരെ നടപടിയെടുത്തു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി ഫോക്കസ് ത്രീ എന്ന പേരില്‍ പരിശോധന നടന്നുവരുന്നുണ്ട്.

ഇതിന്റെ ഭാഗമായി കണ്ണൂര്‍ എന്‍ഫോഴ്‌സ്മെന്റ് ആര്‍ടിഒ എ. സി ഷീബയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമായിരുന്നു ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പരിശോധന. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി പി സജീഷിന്റെ നേതൃത്വത്തില്‍ എംവിഐമാരായ ജോജു കെ. പി, സുമോദ് മോഹന്‍, നിതിന്‍ നാരായണന്‍, സുജിത്ത് കെ തുടങ്ങിയ സംഘമാണ് കൂത്തുപറമ്ബ് ബസ് സ്റ്റാന്‍ഡിലും പരിശോധന നടത്തിയത്. ടൂറിസ്റ്റ്, സ്വകാര്യ ബസ് ഉള്‍പ്പെടെ 20 ഓളം ബസ്സുകളിലാണ് പരിശോധന നടത്തിയത്.

എക്സ്ട്രാ കളര്‍ ലൈറ്റിംഗ്, സ്റ്റിക്കര്‍, കണ്ടക്ടര്‍ ലൈസന്‍സ് ഇല്ലാത്തവ, യൂണിഫോം ഇല്ലാത്തവ തുടങ്ങിയ നിയമലംഘനങ്ങള്‍ നടത്തിയ പത്തോളം ബസുകള്‍ക്കെതിരെയാണ് കൂത്തുപറമ്ബില്‍ നടപടിയെടുത്തതെന്ന് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വിപി സജീഷ് പറഞ്ഞു. ജില്ലയില്‍ ഇന്നലെ മാത്രം നടത്തിയ പരിശോധനയില്‍ 30 കേസുകളിലായി 68, 000 രൂപ പിഴ ഈടാക്കിയിരുന്നു. കൂത്തുപറമ്ബിന് പുറമേ ഇരിട്ടി മട്ടന്നൂര്‍ കണ്ണൂര്‍ തളിപ്പറമ്ബ് തുടങ്ങിയ ഭാഗങ്ങളിലും പരിശോധന നടന്നു വരികയാണ്. ഈ മാസം 16 വരെ പരിശോധന നീണ്ടുനില്‍ക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73888/lightning-inspection-of-motor-vehicle-department-at-koothuparamb-bus-stand)