---
title: "എസ്.എൻ. കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള  ക്യാമ്പയിൻ"
english_title: "S.N. College Alumni led campaign to prevent drug use"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/73896/sn-college-alumni-led-campaign-to-prevent-drug-use"
published_at: "2022-10-11T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6345583e66eb3_InShot_20221011_171627645.jpg"
keywords: []
---

# എസ്.എൻ. കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള  ക്യാമ്പയിൻ

> **Lead Summary:** **കണ്ണൂർ :**എസ്.എൻ. കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ സേ നോ ടു നാർകോട്ടിക്സ് എന്ന പേരിൽ കുട്ടികളുടെ ഇടയിലുളള ലഹരി ഉപയോഗം തടയുന്നതിനുള്ള ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

## Article Content

**കണ്ണൂർ :**എസ്.എൻ. കോളേജ് അലുമ്നിയുടെ നേതൃത്വത്തിൽ സേ നോ ടു നാർകോട്ടിക്സ് എന്ന പേരിൽ കുട്ടികളുടെ ഇടയിലുളള ലഹരി ഉപയോഗം തടയുന്നതിനുള്ള ക്യാമ്പയിൻ സംഘടിപ്പിച്ച് വരികയാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.

ക്യാമ്പയിന്റെ ഭാഗമായി സ്കൂൾ അധികൃതർ / അധ്യാപകർ / രക്ഷിതാക്കൾക്ക് ലഹരി കണ്ടത്തേണ്ട വഴികൾ ഉദ്ബോധിപ്പിക്കുന്ന നോട്ടീസ് വിതരണം ചെയ്തിട്ടുണ്ട്.

സ്കൂൾ പരിസരത്തെ കടകൾ നിരീക്ഷിക്കാനും പ്രവേശന കവാടങ്ങളിൽ CCTV സ്ഥാപിക്കാനും പ്രേരണ നൽകും.

വാർത്താ സമ്മേളനത്തിൽ സുരേഷ് ബാബു എം.കെ, അശോകൻ കടാങ്കോട്, അഡ്വ. കിശോർ, പി കെ ദിനേശ്, സുമൻ മാത്യു പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/73896/sn-college-alumni-led-campaign-to-prevent-drug-use)