---
title: "മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന"
english_title: "Rtpcr test kannur oct 27"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7398/rtpcr-test-kannur-oct-27"
published_at: "2021-10-27T07:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178b6f614862_images - 2021-10-19T063754.481.jpeg"
keywords: []
---

# മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

> **Lead Summary:** കണ്ണൂർ: ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

## Article Content

കണ്ണൂർ: ജില്ലയില്‍ ബുധന്‍ (ഒക്ടോബര്‍ 27) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

ഒടുവള്ളിത്തട്ടു സാമൂഹികാരോഗ്യ കേന്ദ്രം, മദര്‍ തെരേസ്സ ഓഡിറ്റോറിയം ചെമ്പേരി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് മണി വരെയും തളിപ്പറമ്പ് താലൂക്കാശുപത്രി, അങ്കണവാടി ട്രെയിനിങ് സെന്റര്‍ പുത്തന്‍കണ്ടം, കൊളക്കാട് സാംസ്‌കാരിക നിലയം കണിച്ചാര്‍, ശിശു മന്ദിരം പെരിങ്ങളായി സ്റ്റോപ്പ് എന്നിവിടങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും കൊട്ടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അംബേദ്ക്കര്‍ തൊഴില്‍ പരിശീലന കേന്ദ്രം കണ്ണാടിവെളിച്ചം, കുറുമാത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം, കാര്യാട്ടുപുറം മദ്രസ്സ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും കാങ്കോല്‍ ആലപ്പടമ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, കൈരളി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് കണ്ടംകുളങ്ങര എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീര്‍ (ആരോഗ്യം) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7398/rtpcr-test-kannur-oct-27)