---
title: "ലഹരിക്കെതിരെ ബോധവൽക്കരണവുമായി നന്മ വയനാട് "
english_title: "Good Wayanad with awareness against drug addiction."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74046/good-wayanad-with-awareness-against-drug-addiction"
published_at: "2022-10-12T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634689eec5881_Picsart_22-10-12_15-03-17-894.jpg"
keywords: []
---

# ലഹരിക്കെതിരെ ബോധവൽക്കരണവുമായി നന്മ വയനാട് 

> **Lead Summary:** **കൽപ്പറ്റ: **മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തും. ഇതിൻ്റെ ഭാഗമായി പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മാജിക് ഷോ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

## Article Content

**കൽപ്പറ്റ: **മലയാള കലാകാരൻമാരുടെ ദേശീയ സംഘടനയായ നന്മ വയനാട് ജില്ലാ കമ്മിറ്റി ലഹരിക്കെതിരെ ബോധവൽക്കരണ പരിപാടികൾ നടത്തും. ഇതിൻ്റെ ഭാഗമായി പ്രശസ്ത മജീഷ്യൻ ശശി താഴത്തുവയൽ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് മാജിക് ഷോ അവതരിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ജില്ലാതല ഉദ്ഘാടനം 14-ന് ഓടപ്പള്ളം ഗവ.ഹൈസ്കൂളിൽ ഉച്ചക്ക് 12.30-ന് ഐ-സി.ബാലകൃഷ്ണൻ എം.എൽ.എ. നിർവ്വഹിക്കും. ബത്തേരി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് അധ്യക്ഷത വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74046/good-wayanad-with-awareness-against-drug-addiction)