---
title: "ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം; 'ഡബിള്‍ എക്സ്എല്‍' ട്രെയ്‍ലര്‍"
english_title: "Shikhar dhawan cenema"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74054/shikhar-dhawan-cenema"
published_at: "2022-10-12T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63468ecb8450a_Screenshot_2022-10-12-15-23-01-653_com.facebook.katana.jpg"
keywords: []
---

# ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം; 'ഡബിള്‍ എക്സ്എല്‍' ട്രെയ്‍ലര്‍

> **Lead Summary:** ഹുമ ഖുറേഷി, സൊനാക്ഷി സിന്‍ഹ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്റാം രമണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഡബിള്‍ എക്സ്എലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം എന്ന പ്രത്യകേതയുമുണ്ട് ചിത്രത്തിന്.

## Article Content

ഹുമ ഖുറേഷി, സൊനാക്ഷി സിന്‍ഹ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്റാം രമണി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ഡബിള്‍ എക്സ്എലിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍റെ സിനിമാ അരങ്ങേറ്റം എന്ന പ്രത്യകേതയുമുണ്ട് ചിത്രത്തിന്.

കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഉയര്‍ന്ന ശരീരഭാരമുള്ള രണ്ട് സ്ത്രീകളുടെ ജീവിതയാത്രയാണ് ആവിഷ്കരിക്കുന്നത്. ശരീരഭാരം കൂടിയതിന്‍റെ പേരില്‍ നിരന്തരം അവഹേളനങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന ഇരുവരും പക്ഷേ അവയെയൊക്കെ വകഞ്ഞുമാറ്റി സ്വന്തം സ്വപ്നങ്ങള്‍ സാധ്യമാക്കാനുള്ള പരിശ്രമങ്ങളിലാണ്. 

രാജ്ശ്രീ ത്രിവേദി എന്ന ദില്ലിയില്‍ നിന്നുള്ള സ്പോര്‍ട്സ് അവതാരകയാണ് ഹുമ ഖുറേഷി അവതരിപ്പിക്കുന്ന കഥാപാത്രം. സൈറ ഖന്ന എന്ന ഫാഷന്‍ ഡിസൈനര്‍ ആണ് സൊനാക്ഷിയുടെ കഥാപാത്രം. ഉയര്‍ന്ന ശരീരഭാരം കാരണം തങ്ങള്‍ക്ക് താല്‍പര്യമുള്ള മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പലരും നിരുത്സാഹപ്പെടുത്തിയിട്ടും അതില്‍ തന്നെ പ്രാവീണ്യം നേടുകയാണ് ഇരുവരും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74054/shikhar-dhawan-cenema)