---
title: "മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി"
english_title: "12 people participated in Dasadaya Satyagraha for medical college "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74072/12-people-participated-in-dasadaya-satyagraha-for-medical-college"
published_at: "2022-10-12T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346a19acffa3_InShot_20221012_164357130.jpg"
keywords: []
---

# മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി

> **Lead Summary:** **കൽപ്പറ്റ**: മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി.

## Article Content

**കൽപ്പറ്റ**: മുചക്ര വാഹനത്തിലെത്തി ചക്ര കസേരയിലിരുന്ന് മെഡിക്കൽ കോളേജിനായി 12 പേർ ദശദിന സത്യാഗ്രഹത്തിൽ പങ്കാളികളായി.

മടക്കിമല വയനാട് മെഡിക്കൽ കോളേജ് കർമ്മസമിതി കലക്ട്രേറ്റ് പടിക്കൽ നടത്തുന്ന ദശദിന സത്യാഗ്രഹ സമരത്തിൻ്റെ മൂന്നാം ദിവസമാണ് 12 ഭിന്നശേഷിക്കാർ സത്യാഗ്രഹമിരിക്കുന്നത്. ഭിന്നശേഷിക്കാർക്കിടയിലെ സാമൂഹ്യ പ്രവർത്തകൻ

കമൽ ജോസഫ് സമരം ഉദ്ഘാടനം ചെയ്തു. കർമ്മ സമിതി വൈസ് ചെയർമാൻ ഗഫൂർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.പി. ഫിലിപ്പ് ക്കുട്ടി സമര ഭടൻമാർക്ക് ഹാരാർപ്പണം നടത്തി, സുലോചന രാമകൃഷ്ണൻ, റോയ് സെബാസ്റ്റ്യൻ ,ഇക്ബാൽ മുട്ടിൽ ,സി.പി..അഷ്റഫ് , വിജയൻ മടക്കി മല തുടങ്ങിയവർ പ്രസംഗിച്ചു.വിവിധ പഞ്ചായത്തു കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരക്കാർക്ക് ഐക്യദാർഡ്യമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74072/12-people-participated-in-dasadaya-satyagraha-for-medical-college)