---
title: "മലയാലപ്പുഴ ദുർമന്ത്രവാദം: ഭാര്യയും ഭര്‍ത്താവും കസ്റ്റഡിയില്‍"
english_title: "Malayalapuzha witchcraft case: husband and wife in custody"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74243/malayalapuzha-witchcraft-case-husband-and-wife-in-custody"
published_at: "2022-10-13T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347dcf078dd0_Screenshot_2022-10-13-15-00-22-01_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# മലയാലപ്പുഴ ദുർമന്ത്രവാദം: ഭാര്യയും ഭര്‍ത്താവും കസ്റ്റഡിയില്‍

> **Lead Summary:** **പത്തനംതിട്ട**: മലയാലപ്പുഴ ദുർമന്ത്രവാദ കേസില്‍ സമഗ്ര അന്വേഷണം ഉണ്ടാവുമെന്ന് പത്തനംതിട്ട എസ്‍ പി സ്വപ്‌നിൽ മധ്കർ മഹാജൻ. പത്തനംതിട്ട ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. കൂടുതൽ പരാതി കിട്ടിയാൽ നടപടി ഉണ്ടാകും. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും സമാന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു.

## Article Content

**പത്തനംതിട്ട**: മലയാലപ്പുഴ ദുർമന്ത്രവാദ കേസില്‍ സമഗ്ര അന്വേഷണം ഉണ്ടാവുമെന്ന് പത്തനംതിട്ട എസ്‍ പി സ്വപ്‌നിൽ മധ്കർ മഹാജൻ. പത്തനംതിട്ട ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. മുൻപ് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ ആണ് പ്രചരിക്കുന്നത്. കൂടുതൽ പരാതി കിട്ടിയാൽ നടപടി ഉണ്ടാകും. ജില്ലയിൽ മറ്റു സ്ഥലങ്ങളിലും സമാന കാര്യങ്ങൾ നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്നും എസ്‍പി പറഞ്ഞു.

മലയാലപ്പുഴ പുതിയപ്പാട് ഉള്ള വാസന്തി മഠം എന്ന സ്ഥലത്ത് മന്ത്രവാദം നടത്തിയിരുന്ന ശോഭന ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ എന്നിവരെയാണ് പൊലീസ്കസ്റ്റഡിയിലെടുത്തത്. കുട്ടികളെയടക്കം മന്ത്രവാദത്തിന് ഉപയോ​ഗിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് പ്രതിഷേധം ഉയർന്നത്. ഡിവൈഎഫ്ഐ, ബിജെപി, കോൺ​ഗ്രസ് പ്രവർത്തകർ ഇവിടെക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. ഇവർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇവരെ കസ്റ്റഡിയിലെടുക്കുന്നത്  വരെ പ്രതിഷേധം തുടരുമെന്നായിരുന്നു സമരക്കാർ അറിയിച്ചത്.

ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.മുൻകാലങ്ങളിലും ഇവിടെ പൊലീസ് പരിശോധന അടക്കം നടന്നിരുന്നു. പ്രതിഷേധം വ്യാപകമായിരുന്നു. നരബലി അടക്കമുള്ള സംഭവങ്ങൾ പുറത്തു വന്നതോടെ പ്രതിഷേധം ശക്തമാകുകയായിരുന്നു. ഇവർ നടത്തിയ മന്ത്രവാദത്തിന്‍റെ പഴയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74243/malayalapuzha-witchcraft-case-husband-and-wife-in-custody)