---
title: "ജില്ലാ സമ്മേളനം ഒക്ടോബർ 16 ന് ഞായറാഴ്ച"
english_title: "District Conference on Sunday, October 16"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74253/district-conference-on-sunday-october-16"
published_at: "2022-10-13T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347f06782dab_InShot_20221013_163248101.jpg"
keywords: []
---

# ജില്ലാ സമ്മേളനം ഒക്ടോബർ 16 ന് ഞായറാഴ്ച

> **Lead Summary:** **കണ്ണൂർ**: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 16 ന് ഞായറാഴ്ച തലശ്ശേരിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

## Article Content

**കണ്ണൂർ**: കേരള പത്രപ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം 16 ന് ഞായറാഴ്ച തലശ്ശേരിയിൽ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

കേരളത്തിലെ പത്ര-ദൃശ്യ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന പ്രാദേശിക ലേഖകരുെട കൂട്ടായ്മയാണ് ഇത്.16ന് രാവിലെ 9.30ന് ഡോ: വി.ശിവദാസൻ എം.പി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കുടുംബ സംഗമം സണ്ണി ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്യും. മുതിർന്ന പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയും വിദ്യാഭ്യാസ രംഗത്ത് മികവ് നേടിയ മാധ്യമ പ്രവർത്തകരുടെ മക്കൾക്കുള്ള അനുമോദനം തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാ റാണിയും നിർവ്വഹിക്കും.

മാഹി എംഎൽഎ രമേശ് പറമ്പത്ത് ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കുംസംസ്ഥന പ്രസിഡൻ്റ് ജി.ശങ്കർ, ജന.സെക്രട്ടറി മധു കടുത്തുരുത്തി, നേതാക്കളായ സലിം മൂഴിക്കൽ, കണ്ണൻ പന്താവൂർ വിവിധ രാഷ്ട്രീയ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ഉച്ചക്ക് 2.30 ന് ഗുണ്ടർട്ട് നഗറിൽ പ്രതിനിധി സമ്മേളനം സംസ്ഥാന ജന.സെക്രട്ടറി മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്യും. 70 ഓളം പ്രതിനിധികളും നൂറോളം കുടുംബാംഗങ്ങളും സമ്മേളനത്തിൽ എത്തിച്ചേരും. നേരത്തെ ഒക്ടോബർ 2 ന് നിശ്ചയിച്ചിരുന്ന സമ്മേളനം കോടിയേരി ബാലകൃഷ്ണൻ്റെ നിര്യാണത്തെ തുടർന്ന് 16 ലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74253/district-conference-on-sunday-october-16)