---
title: "ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം മണത്തണയിൽ, സംഘാടക സമിതി രൂപീകരിച്ചു"
english_title: " School Art Festival at Manathana, organizing committee formed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74254/school-art-festival-at-manathana-organizing-committee-formed"
published_at: "2022-10-13T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347f092422b2_Picsart_22-10-13_16-30-56-378.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല സ്കൂൾ കലോത്സവം മണത്തണയിൽ, സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** മണത്തണയിൽ നിശ്ചയിച്ച ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.

## Article Content

മണത്തണയിൽ നിശ്ചയിച്ച ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.

നവംബർ 15 മുതൽ19 വരെയാണ് കലോത്സവം.സമിതി രൂപീകരണ യോഗം എംഎൽഎ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി എ ഇ ഓ ശ്രീകുമാർ വിശദീകരണം നടത്തി.

ഹെഡ്മാസ്റ്റർ കെ വി സജി ബജറ്റ് അവതരിപ്പിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ സംസാരിച്ചു.

കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങളായ വി. ഗീത,ജൂബിലി ചാക്കോ വാർഡ് അംഗങ്ങളായ ശൈലജ , ബേബി സോജ എന്നിവരും സന്തോഷ് കെ, തുളസീധർ, ലിൻസി പി, സുലോചന , വേണു , ബാബു കെ വി, ലിസി ജോസഫ്, പ്രശാന്ത് കുമാർ, റെനി എം ജോസഫ്, അബ്ദുൽ അസീസ് കെ, പ്രസന്ന, കെ എം വിൻസെന്റ്, സജ്ന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. സീനിയർ അധ്യാപകൻ എം ജെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74254/school-art-festival-at-manathana-organizing-committee-formed)