---
title: "കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി"
english_title: "An anti-drug rally was held at St. Thomas Higher Secondary School, Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74260/an-anti-drug-rally-was-held-at-st-thomas-higher-secondary-school-kelakam"
published_at: "2022-10-13T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347fef4c552a_InShot_20221013_173443593.jpg"
keywords: []
---

# കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ റാലി നടത്തി

> **Lead Summary:** **കേളകം** :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും എൻഎസ്എസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.

## Article Content

**കേളകം** :കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെയും എൻഎസ്എസ്സിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി.

സ്കൂൾ പ്രിൻസിപ്പാൾ എൻ ഐ ഗീവർഗീസ് റാലി ഉദ്ഘാടനം ചെയ്തു. റാലി സ്കൂളിൽ നിന്നും ആരംഭിച്ച് കേളകം ടൗണിലൂടെ തിരികെ സ്കൂളിലെത്തി. അധ്യാപകരായ ഏസി ഷാജി, കെ വി ബിജു , ജിനു ഏലിയാസ് , സ്മിത കേളോത്ത് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റാലിയോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമാണവും പ്രദർശനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74260/an-anti-drug-rally-was-held-at-st-thomas-higher-secondary-school-kelakam)