---
title: "ശിശുക്ഷേമ സമിതിയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍"
english_title: "Anti-drug campaign of Child Welfare Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74269/anti-drug-campaign-of-child-welfare-committee"
published_at: "2022-10-13T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634808cb0d879_images_(13).jpeg"
keywords: []
---

# ശിശുക്ഷേമ സമിതിയുടെ ലഹരിവിരുദ്ധ ക്യാമ്പയിന്‍

> **Lead Summary:** **കണ്ണൂർ : **വര്‍ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ശിശുക്ഷേമ സമിതി ക്യാമ്പയിന്‍ നടത്തും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

## Article Content

**കണ്ണൂർ : **വര്‍ധിച്ചു വരുന്ന ലഹരി മരുന്ന് ഉപയോഗത്തിനെതിരെ ശിശുക്ഷേമ സമിതി ക്യാമ്പയിന്‍ നടത്തും. എ ഡി എം കെ കെ ദിവാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ശിശുക്ഷേമ സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് തീരുമാനം.

സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മയക്ക് മരുന്നുകള്‍ക്കെതിരെ സ്‌കിറ്റ് മത്സരം സംഘടിപ്പിക്കും. പൊതു ഇടങ്ങളിലാണ് സ്‌കിറ്റ് അവതരിപ്പിക്കുക. ഇതില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിക്കും. നവംബര്‍ 14ന് ഈ വര്‍ഷത്തെ ശിശുദിനം വിപുലമായി ആഘോഷിക്കും. സ്‌കൗട്ട് ആന്റ് ഗെയ്ഡ്സ്, എസ് പി സി, റെഡ്ക്രോസ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ശിശുദിന റാലിയും വിവിധ മത്സരങ്ങളും നടത്തും. 2020-21, 2021-22 വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ടും ഓഡിറ്റ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഴീക്കോടന്‍ ചന്ദ്രന്‍, ജില്ലാ സെക്രട്ടറി പി സുമേശന്‍, വൈസ് പ്രസിഡണ്ട് മുടപ്പത്തി നാരായണന്‍, ട്രഷറര്‍, കെ എം രസില്‍രാജ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74269/anti-drug-campaign-of-child-welfare-committee)