---
title: "സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു "
english_title: "Gold prices fell in the state today"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7428/gold-prices-fell-in-the-state-today"
published_at: "2021-10-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6178e6f76a3bb_images (52).jpeg"
keywords: []
---

# സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു 

> **Lead Summary:** കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുകയറിയ സ്വര്‍ണ വില ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,800 രൂപയായി. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി.

## Article Content

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലായി കുതിച്ചുകയറിയ സ്വര്‍ണ വില ഇടിഞ്ഞു. പവന് 240 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 35,800 രൂപയായി. ഗ്രാം വില 30 രൂപ താഴ്ന്ന് 4475 ആയി.

ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 36,000 രൂപ കടന്നിരുന്നു. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. 36,040 ആണ് ഇന്നലത്തെ വില. ഈമാസം പതിനാറു മുതല്‍ തുടര്‍ച്ചയായ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

നാലാഴ്ചക്കിടെ ഏകദേശം 1400രൂപയിലധികമാണ് സ്വര്‍ണവിലയില്‍ ഉണ്ടായ മുന്നേറ്റം. ആഗോളവിപണിയില്‍ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7428/gold-prices-fell-in-the-state-today)