---
title: "ടൂറിസ്റ്റ് ബസിന്റെ നിയമലംഘനം: കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർഥികളുടെ വിനോദയാത്ര തടഞ്ഞു"
english_title: "Kannur Brennan college students' excursion was stopped"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74375/kannur-brennan-college-students-excursion-was-stopped"
published_at: "2022-10-14T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6348fe6d09ad9_Picsart_22-10-14_11-39-39-747.jpg"
keywords: []
---

# ടൂറിസ്റ്റ് ബസിന്റെ നിയമലംഘനം: കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർഥികളുടെ വിനോദയാത്ര തടഞ്ഞു

> **Lead Summary:** **കണ്ണൂർ**: ടൂറിസ്റ്റ് ബസിന്റെ നിയമലംഘനത്തെത്തുടർന്ന് ബ്രണ്ണൻ കോളേജിലെ ബി.ബി.എ. വിദ്യാർഥികളുടെ വിനോദയാത്ര മോട്ടോർ വാഹനവകുപ്പ് തടഞ്ഞു. ബി.ബി.എ. വിദ്യാർഥികളെയുംകൊണ്ട് ചിക്മഗളൂരുവിലേക്ക് വിനോദയാത്ര പോകാനെത്തിയതായിരുന്നു ബസ്. വ്യാഴാഴ്ച രാത്രിയാണ് കണ്ണൂർ ജില്ലയിലെ മേലൂർ മമ്മാക്കുന്ന് പാലത്തിനുസമീപം നിർത്തിയിട്ട ബസിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയത്.

## Article Content

**കണ്ണൂർ**: ടൂറിസ്റ്റ് ബസിന്റെ നിയമലംഘനത്തെത്തുടർന്ന് ബ്രണ്ണൻ കോളേജിലെ ബി.ബി.എ. വിദ്യാർഥികളുടെ വിനോദയാത്ര മോട്ടോർ വാഹനവകുപ്പ് തടഞ്ഞു. ബി.ബി.എ. വിദ്യാർഥികളെയുംകൊണ്ട് ചിക്മഗളൂരുവിലേക്ക് വിനോദയാത്ര പോകാനെത്തിയതായിരുന്നു ബസ്. വ്യാഴാഴ്ച രാത്രിയാണ് കണ്ണൂർ ജില്ലയിലെ മേലൂർ മമ്മാക്കുന്ന് പാലത്തിനുസമീപം നിർത്തിയിട്ട ബസിൽ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധന നടത്തിയത്.

നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥർ യാത്ര തടഞ്ഞു. കോഴിക്കോട്ടുനിന്നെത്തിയ സ്വകാര്യ ടൂറിസ്റ്റ് ബസിനെതിരെയാണ് നടപടി. വിദ്യാർഥികളെ കയറ്റുന്നതിനുമുൻപ്‌ മമ്മാക്കുന്ന് പാലത്തിന് സമീപം നിർത്തിയിട്ട ബസിനെ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമസ്ഥരുടെ സംഘടന തന്നെ തടഞ്ഞിരുന്നു. അവർ അറിയിച്ചതനുസരിച്ചാണ് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെൻറ് വിഭാഗം പരിശോധനയ്ക്കെത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74375/kannur-brennan-college-students-excursion-was-stopped)