---
title: "തനിമ കലാ സാഹിത്യ വേദി: ജില്ല ഭാരവാഹികൾ"
english_title: "Tanima Kala Sahitya Vedi : District Officers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74437/tanima-kala-sahitya-vedi-district-officers"
published_at: "2022-10-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63493e06913a2_Picsart_22-10-14_16-04-54-130.jpg"
keywords: []
---

# തനിമ കലാ സാഹിത്യ വേദി: ജില്ല ഭാരവാഹികൾ

> **Lead Summary:** കൽപറ്റ: തനിമ കലാ സാഹിത്യ വേദി വയനാട് ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റായി ഫൈസൽ കൽപറ്റയും സെക്രട്ടറിയായി ഫൈസൽ പനമരവും തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

കൽപറ്റ: തനിമ കലാ സാഹിത്യ വേദി വയനാട് ജില്ലാ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ടി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ പ്രസിഡന്റായി ഫൈസൽ കൽപറ്റയും സെക്രട്ടറിയായി ഫൈസൽ പനമരവും തെരഞ്ഞെടുക്കപ്പെട്ടു.

ലസിജ എം എ (വൈ.പ്രസിഡന്റ് ) നജ്മ സലിം (ജോയന്റ് സെക്രട്ടറി) വിവിധ വകുപ്പു കൺവീനർമാരായി ഖുതുബ് ബത്തേരി ( സാഹിത്യം), യു.സി മുഹമ്മദ് കുട്ടി (സംഗീതം), റിയാസ് പനമരം (നാടകം, സിനിമ ), അബു പൂക്കോട് (ചിത്രകല ) എന്നിവരെയും തെരഞ്ഞെടുത്തു.

തനിമ ജില്ല രക്ഷാധികാരി ടി.പി യൂനുസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സലിം കുരിക്കളകത്ത് തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സി.കെ സമീർ സ്വാഗതവും യു.സി മുഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74437/tanima-kala-sahitya-vedi-district-officers)