---
title: "കെ.എസ്.ആര്‍.ടി.സി ബസുകളിൽ പരസ്യം വേണ്ടെന്ന് ഹൈക്കോടതി"
english_title: " High Court says no advertisement on KSRTCbuses"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74449/high-court-says-no-advertisement-on-ksrtcbuses"
published_at: "2022-10-14T17:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63494d6a84d84_images_(13).jpeg"
keywords: []
---

# കെ.എസ്.ആര്‍.ടി.സി ബസുകളിൽ പരസ്യം വേണ്ടെന്ന് ഹൈക്കോടതി

> **Lead Summary:** **തിരുവനന്തപുരം** : കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളിലും പരസ്യം വേണ്ടെന്ന് ഹൈക്കോടതി. ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.

## Article Content

**തിരുവനന്തപുരം** : കെ.എസ്.ആര്‍.ടി.സി, കെ.യു.ആര്‍.ടി.സി ബസുകളിലും പരസ്യം വേണ്ടെന്ന് ഹൈക്കോടതി. ബസുകളിലെ പരസ്യങ്ങള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.

സുരക്ഷ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ-പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

വടക്കഞ്ചേരി ബസപകടത്തില്‍ സ്കൂള്‍ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ച്ച സംഭവിച്ചെന്നും ഹൈകോടതി കുറ്റപ്പെടുത്തി. സുരക്ഷ മാനദണ്ഡങള്‍ പാലിക്കാത്ത വാഹനം വിനോദ യാത്രക്കായി ഉപയോഗിച്ചത് സ്കൂള്‍ അധികൃതരുടെ വീഴ്ചയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എക്സ്പോകള്‍, ഓട്ടോ ഷോകള്‍ എന്നിവയില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ ഉപയോഗിക്കരുതെന്നും ഹൈകോടതി നിര്‍ദ്ദേശിച്ചു. ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74449/high-court-says-no-advertisement-on-ksrtcbuses)