---
title: "പേരാവൂരിൽ വ്യാപാരികൾ  ലഹരി വിപത്തിനെതിരെ  ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു"
english_title: "In Peravoor, traders organized public vigil against drug menace."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74451/in-peravoor-traders-organized-public-vigil-against-drug-menace"
published_at: "2022-10-14T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63494ec9ebc8e_Picsart_22-10-14_17-10-35-312.jpg"
keywords: []
---

# പേരാവൂരിൽ വ്യാപാരികൾ  ലഹരി വിപത്തിനെതിരെ  ജനജാഗ്രത സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂരിൽ വ്യാപാരി സംഘടനകൾ സംയുക്തമായി ലഹരി വിപത്തിനെതിരെ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

## Article Content

പേരാവൂരിൽ വ്യാപാരി സംഘടനകൾ സംയുക്തമായി ലഹരി വിപത്തിനെതിരെ ജന ജാഗ്രത സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

എക്സൈസ് ഓഫീസർ ബാബു ഫ്രാൻസിസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. വാർഡ് മെമ്പർ റജീന സിറാജ്, എം ഷൈലജ , നിഷ പ്രദീപ്, യമുന സി, മാത്യു മാന്തോട്ടം, കെ കെ രാമചന്ദ്രൻ, കെ എം ബഷീർ തുടങ്ങിയവർ സംബന്ധിച്ചു. വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് ഷബി നന്ത്യത്ത് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74451/in-peravoor-traders-organized-public-vigil-against-drug-menace)