---
title: "ക്വാറികൾ പൂട്ടണമെന്ന് പൂളക്കുറ്റി ജനകീയ സമിതി, ഞായറാഴ്ച പ്രതിഷേധ സംഗമം "
english_title: "Poolakutty Janakiya Samithi, protest rally on Sunday demanding closure of quarries"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74452/poolakutty-janakiya-samithi-protest-rally-on-sunday-demanding-closure-of-quarries"
published_at: "2022-10-14T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634953f202bc0_InShot_20221014_173249878.jpg"
keywords: []
---

# ക്വാറികൾ പൂട്ടണമെന്ന് പൂളക്കുറ്റി ജനകീയ സമിതി, ഞായറാഴ്ച പ്രതിഷേധ സംഗമം 

> **Lead Summary:** **പൂളക്കുറ്റി** : ഉരുൾപൊട്ടലിന് കാരണമായതും ജന ജീവിതത്തെ ബാധിക്കുന്നതുമായ നിടുംപൊയിൽ മേഖലയിലെ ക്വാറി - ക്രഷറുകൾ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

## Article Content

**പൂളക്കുറ്റി** : ഉരുൾപൊട്ടലിന് കാരണമായതും ജന ജീവിതത്തെ ബാധിക്കുന്നതുമായ നിടുംപൊയിൽ മേഖലയിലെ ക്വാറി - ക്രഷറുകൾ പ്രവർത്തനം നിർത്തണമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു.

ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പൂളക്കുറ്റിയിലാണ് പരിപാടി. പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ ഉദ്ഘാടനം ചെയ്യും.ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തിൽ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് സമിതി ഭാരവാഹികളായ സതീഷ് എം സെബാസ്റ്റ്യൻ, രാജു വട്ടപ്പറമ്പിൽ, ഷിജു അറക്കക്കുടി, ജിമ്മി മേക്കുന്നേൽ എന്നിവർ 'മലയോരശബ്ദ'ത്തോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74452/poolakutty-janakiya-samithi-protest-rally-on-sunday-demanding-closure-of-quarries)