---
title: "കയര്‍ ഭൂവസ്ത്ര വിതാനം; സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Coir flooring; Organized the seminar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74470/coir-flooring-organized-the-seminar"
published_at: "2022-10-14T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349656751d46_images_(12).jpeg"
keywords: []
---

# കയര്‍ ഭൂവസ്ത്ര വിതാനം; സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂര്‍**:കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. സെമിനാറിൽ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ പങ്കെടുത്തു.

## Article Content

**കണ്ണൂര്‍**:കണ്ണൂര്‍ കയര്‍ പ്രൊജക്ട് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കയര്‍ ഭൂവസ്ത്ര വിതാനം ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്ക് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രീത ദിനേശന്‍ അധ്യക്ഷത വഹിച്ചു. സെമിനാറിൽ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന ഗ്രാമപഞ്ചായത്തിലെ അംഗങ്ങള്‍ പങ്കെടുത്തു.

കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകളെ കുറിച്ച് കയര്‍ ഫെഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീവര്‍ധന്‍ നമ്പൂതിരിയും തൊഴിലുറപ്പ് പദ്ധതിയിലൂടെ കയര്‍ ഭൂവസ്ത്രം എങ്ങനെ നടപ്പാക്കാം എന്ന വിഷയത്തില്‍ ഇരിട്ടി ബ്ലോക്ക് ജോയിന്റ് ബി ഡി ഒ പി ദിവാകരനും ക്ലാസെടുത്തു. ബി ഡി ഒ ആര്‍ സജീവന്‍, കയര്‍ പ്രൊജക്ട് ഓഫീസര്‍ കെ രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74470/coir-flooring-organized-the-seminar)