---
title: "നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: മൂന്ന് പേര്‍ പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74526/arrested"
published_at: "2022-10-15T05:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349f84694504_Screenshot_20221015-052808.png"
keywords: []
---

# നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട: മൂന്ന് പേര്‍ പിടിയിൽ 

> **Lead Summary:** **കൊച്ചി: **നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.

## Article Content

**കൊച്ചി: **നെടുമ്പാശ്ശേരിയിൽ വൻ സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി ഏകദേശം മൂന്ന് കിലോ 700 ഗ്രാം തൂക്കം വരുന്ന ഒന്നേമുക്കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നുമെത്തിയ കൊടുവള്ളി സ്വദേശി മുഹമ്മദ് മിക്ദാദ്, എയർഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ദുബായിൽ നിന്നുമെത്തിയ നിലമ്പൂർ സ്വദേശി ജലാലുദീൻ, ഇത്തിഹാദ് വിമാനത്തിൽ അബുദാബിയിൽ നിന്നും വന്ന തൃശൂർ സ്വദേശി അനസ് എന്നിവരിൽ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിലും ഇന്ന് വൻ സ്വർണ്ണ വേട്ട നടന്നു. രണ്ട് പേരിൽ നിന്നായി മൂന്നര കിലോഗ്രാം സ്വർണ്ണമാണ് ഡിആര്‍ഐ സംഘം പിടികൂടിയത്. വിപണിയിൽ ഒരു കോടി എഴുപത് ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം പുലർച്ചെ എത്തിയ ഖത്തർ എയർ വേസിലെ രണ്ടു യാത്രക്കാരിൽ നിന്നാണ്  പിടിച്ചത്. ഇവർ കാസർഗോഡ് സ്വദേശികളാണ്. സ്വർണ്ണം മിശ്രിത്രമാക്കി ദേഹത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കടത്ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74526/arrested)