---
title: "കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി പ്രക്ഷോഭത്തിലേക്ക്"
english_title: "Intuc"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74547/intuc"
published_at: "2022-10-15T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a3e9a0de5c_download.jpeg"
keywords: []
---

# കുത്തകകളുടെ കടന്നുകയറ്റത്തിനെതിരെ ഐ.എൻ.ടി.യു.സി പ്രക്ഷോഭത്തിലേക്ക്

> **Lead Summary:**  **കൽപ്പറ്റ: **സർവ്വ തൊഴിൽ മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയിലും . കുത്തകകളുടെ കടന്നുകയറ്റത്തിലും പ്രതിഷേധിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു.

## Article Content

 **കൽപ്പറ്റ: **സർവ്വ തൊഴിൽ മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധിയിലും . കുത്തകകളുടെ കടന്നുകയറ്റത്തിലും പ്രതിഷേധിച്ചുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ തീരുമാനിച്ചു.

ജീവിത സൂചിക ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലിയും തൊഴിൽ ദിനങ്ങളും വർധിപ്പിക്കണം എന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും പരിഹാരം ഒന്നും ആവുന്നില്ല. നിർമാണമേഖല സാധന സാമഗ്രികളുടെ വില വർധനവ് മൂലവും അസംസ്കൃത സാധനങ്ങളുടെ ദൗർലഭ്യം മൂലവും വലിയ പ്രതിസന്ധി നേരിടുന്നു. മോട്ടോർ മേഖലയിൽ പെട്രോൾ ഡീസൽ വില വർധനവും ടാക്സ് വർദ്ധന അടക്കമുള്ള ചെലവുകളും തൊഴിലാളികളുടെ ജീവിതസാഹചര്യം ദുരിതപൂർണ്ണം ആക്കിയിരിക്കുന്നു.

പൊതുമേഖല സ്ഥാപനങ്ങൾ പലതും അടച്ചുപൂട്ടൽ ഭീഷണിയിലാണ്. പല സ്ഥാപനങ്ങളിലും മാനേജ്മെന്റ് തൊഴിലാളി വിരുദ്ധ നയങ്ങൾ സ്വീകരിക്കുന്നു. തോട്ടം തൊഴിലാളികൾ മുൻകാലങ്ങളിൽ ഒന്നും ഇല്ലാത്ത തരത്തിലുള്ള പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു. ആശ്വാസമേകേണ്ട സർക്കാറും അധികാരികളും ഇത്തരം പ്രതിസന്ധികൾ കണ്ടില്ലെന്ന് നടിക്കുന്നു. അംഗൻവാടി,ആശ വർക്കർ, ടൂറിസം ഉൾപ്പെടെയുള്ള ജീവനക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് ജോലിഭാരം കൂടുതലായി വിഷമതകൾ അനുഭവിക്കുന്നു. ചുമട്ടുതൊഴിലാളി മേഖലയിൽ 26ah കാർഡ് യാതൊരു മാനദണ്ഡവുമില്ലാതെ വിതരണം ചെയ്തത് ചുമട്ടു തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന സമീപനം സ്വീകരിക്കുന്നു.ഇത്തരം പ്രതിസന്ധികൾ പരിഹരിക്കാനുള്ള നടപടികൾ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള വലിയ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകാൻ ഐഎൻടിയുസി ജില്ലാ നേതൃയോഗം തീരുമാനിച്ചു. മൺമറഞ്ഞ ഐഎൻടിയുസിയുടെ നേതാവും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ അനുസ്മരണപരിപാടി ഫെബ്രുവരി 25 ന് കൽപ്പറ്റയിൽ വെച്ച് നടത്താൻ തീരുമാനിച്ചു. യുഡിഎഫ് കൺവീനർ എം എം ഹസ്സൻ പരിപാടി ഉദ്ഘാടനം ചെയ്യും. കളക്ട്രേറ്റ് മാർച്ചിനു മുന്നോടിയായി വാഹന പ്രചരണ ജാഥയും മറ്റു പ്രചരണ പരിപാടികളും നടത്താൻ തീരുമാനിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു.

സി ജയപ്രസാദ്,ബി സുരേഷ് ബാബു,ടി എ റെജി, ഉമ്മർ കുണ്ടാട്ടിൽ ഗിരീഷ് കൽപ്പറ്റ, കെ എം വർഗീസ്, നജീബ് പിണങ്ങോട്, ശ്രീനിവാസൻ തൊവരിമല,കെ കെ രാജേന്ദ്രൻ, ഒ ഭാസ്കരൻ,ജിനി തോമസ് ഏലിയാമ്മ മാത്തുക്കുട്ടി, കെ അജിത, മോഹൻദാസ് കോട്ടക്കൊല്ലി,ജോർജ് പടകൂട്ടിൽ, കെ കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74547/intuc)