---
title: "തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി"
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74582/thalassery"
published_at: "2022-10-15T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a5a2496289_PicsArt_10-15-12.26.39.jpg"
keywords: []
---

# തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ വിനോദയാത്ര പോകാനെത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി

> **Lead Summary:**  തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾക്ക് വിനോദയാത്ര പോകാനായി ചട്ടങ്ങൾ പാലിക്കാതെയെത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലെജൻഡ് ബസിന്റെ ഫിറ്റ്‌നസാണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ ബസിൽ അപകടമുണ്ടാക്കുംവിധം ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു.

## Article Content

 തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ വിദ്യാർഥികൾക്ക് വിനോദയാത്ര പോകാനായി ചട്ടങ്ങൾ പാലിക്കാതെയെത്തിയ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസ് മോട്ടോർവാഹന വകുപ്പ് റദ്ദാക്കി. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലെജൻഡ് ബസിന്റെ ഫിറ്റ്‌നസാണ് മോട്ടോർ വാഹനവകുപ്പ് റദ്ദാക്കിയത്. സ്പീഡ് ഗവർണർ അഴിച്ചുമാറ്റിയ ബസിൽ അപകടമുണ്ടാക്കുംവിധം ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു.

കോളേജിലെ ബി.ബി.എ. വിദ്യാർഥികളുമായി ചിക്മഗളൂരുവിലേക്ക് യാത്രപോകാനെത്തിയ ബസ് കോളേജിനു മുൻവശത്തുനിന്ന്‌ മൂന്നുകിലോമീറ്റർ മാറി മേലൂർ മമ്മാക്കുന്ന് പാലത്തിനു സമീപമാണ് നിർത്തിയിട്ടിരുന്നത്. കണ്ണൂർ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമസ്ഥരുടെ സംഘടനയുടെ നേതൃത്വത്തിൽ ബസ് തടഞ്ഞിരുന്നു. അവർ അറിയിച്ചതനുസരിച്ചാണ് മോട്ടോർവാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധനയ്ക്കെത്തിയത്.

മൂന്നുദിവസത്തെ യാത്രയ്ക്കൊരുങ്ങിയെത്തിയ പെൺകുട്ടികൾ ഉൾപ്പെടെയുള്ള 30 വിദ്യാർഥികൾ രാത്രി മണിക്കൂറുകളോളം കോളേജ് കവാടത്തിൽ കാത്തുനിന്നശേഷം രക്ഷിതാക്കൾക്കൊപ്പം വീട്ടിലേക്ക്‌ മടങ്ങി. വെള്ളിയാഴ്ച ബ്രണ്ണൻ കോളേജിലെ അവസാനവർഷ ബി.കോം. വിദ്യാർഥികൾ വിനോദയാത്രയ്ക്കായി ഏൽപ്പിച്ച ബസിനും മോട്ടോർവാഹന വകുപ്പിന്റെ അനുമതി ലഭിച്ചില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74582/thalassery)