---
title: "കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ആഫ്രിക്കൻ പെരുമ്പാമ്പുകളെ വളർത്തുന്ന കോളേജ് വിദ്യാർഥി"
english_title: "A college student raising African pythons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74585/a-college-student-raising-african-pythons"
published_at: "2022-10-15T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a5daae52ea_Picsart_22-10-15_12-31-43-046.jpg"
keywords: []
---

# കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ ആഫ്രിക്കൻ പെരുമ്പാമ്പുകളെ വളർത്തുന്ന കോളേജ് വിദ്യാർഥി

> **Lead Summary:** കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിൽ ആഫ്രിക്കൻ പെരുമ്പാമ്പുകളെ വളർത്തുന്ന കോളേജ് വിദ്യാർഥി കൈയിൽ ചുറ്റാം, കഴുത്തിലിടാം. വീടുകളിൽ ഇപ്പോൾ ഓമനിക്കാൻ ആഫ്രിക്കൻ പെരുമ്പാമ്പുകൾ. കോവിഡ് വ്യാപനത്തിനുശേഷം കേരളത്തിലെ പെറ്റ് വിപണിയുടെ ട്രെൻഡ് ആകെ മാറി. പണം വാരുന്ന അരുമവിപണി കൂടിയാണിപ്പോൾ. കേരളത്തിൽ ഇപ്പോൾ ട്രെൻഡിങ് ആഫ്രിക്കൻ ബോൾ പൈത്തൺ ആണെന്ന് ഇവയെ വളർത്തി, വിൽക്കുന്ന കണ്ണൂർ പഴയങ്ങാടിയിലെ മുഹമ്മദ് ഹിഷാം പറഞ്ഞു.

## Article Content

കണ്ണൂർ: ജില്ലയിലെ പഴയങ്ങാടിയിൽ ആഫ്രിക്കൻ പെരുമ്പാമ്പുകളെ വളർത്തുന്ന കോളേജ് വിദ്യാർഥി കൈയിൽ ചുറ്റാം, കഴുത്തിലിടാം. വീടുകളിൽ ഇപ്പോൾ ഓമനിക്കാൻ ആഫ്രിക്കൻ പെരുമ്പാമ്പുകൾ. കോവിഡ് വ്യാപനത്തിനുശേഷം കേരളത്തിലെ പെറ്റ് വിപണിയുടെ ട്രെൻഡ് ആകെ മാറി. പണം വാരുന്ന അരുമവിപണി കൂടിയാണിപ്പോൾ. കേരളത്തിൽ ഇപ്പോൾ ട്രെൻഡിങ് ആഫ്രിക്കൻ ബോൾ പൈത്തൺ ആണെന്ന് ഇവയെ വളർത്തി, വിൽക്കുന്ന കണ്ണൂർ പഴയങ്ങാടിയിലെ മുഹമ്മദ് ഹിഷാം പറഞ്ഞു.

കിങ്, കോൺ, മിൽക്ക് സ്നേക്കുകൾ, ബ്ലഡ് പൈത്തൺ, കോർപെറ്റ് പൈത്തൺ, വൈറ്റ് ലിപ്പ്ഡ് പൈത്തൺ, ഗ്രീൻ ട്രീ പൈത്തൺ, കെനിയൻ സാൻഡ് ബോഅ തുടങ്ങിയവ മറ്റ് ഇനങ്ങളാണ്. ഇവയ്ക്ക് വിഷമില്ല. 25,000 മുതൽ നാലുലക്ഷംരൂപ വരെയാണ് വില. പാമ്പുകളെ എത്തിക്കാൻ പെറ്റ് കാറുകളും ട്രാവലറുകളുമുണ്ട്. രണ്ടുമാസംതൊട്ട് മൂന്നുവയസ്സ് വരെയുള്ള ആഫ്രിക്കൻ പാമ്പിൻ കുഞ്ഞുങ്ങളെ ഹിഷാം വളർത്തുന്നുണ്ട്‌.

കേരളത്തിനു പുറത്ത് ഡൽഹി ഉൾപ്പെടെ ബ്രീഡേഴ്‌സ്, കീപ്പേഴ്‌സ് എന്നിവരിൽനിന്നാണ് വാങ്ങുന്നത്. മംഗളൂരു പി.എ. കോളേജിലെ ബി.എസ്‌സി. ഫുഡ് ടെക്‌നോളജി മൂന്നാംവർഷ വിദ്യാർഥിയാണ്. കോളേജിൽ പോകുമ്പോൾ വീട്ടുകാർ പരിചരിക്കും. വിദേശയിനം പക്ഷികളും ഓസ്‌ട്രേലിയൻ ഗ്ലൈഡേഴ്‌സും വീട്ടിലുണ്ട്. പഴയങ്ങാടിയിലെ എം.വി.ജാഫർ സാദിഖിന്റെയും എം.ഷാഹിനയുടെയും മകനാണ്. എലികളാണ് ആഹാരം.

ഇതിനായി എലികളെ വളർത്തും. പാമ്പിൻ കുഞ്ഞുങ്ങൾക്ക് ഒരുമാസം ജീവിക്കാൻ അഞ്ച് എലി മതി. ഭക്ഷണം കഴിച്ച് അത് ദഹിച്ച് മാലിന്യം പുറന്തള്ളിയതിനുശേഷം അടുത്ത ആഹാരം കൊടുക്കും. ബ്രീഡിങ്ങിന് (പ്രജനനം) തയ്യാറെടുക്കുന്ന പാമ്പിന് മൂന്നുനാലുദിവസം കൂടുമ്പോൾ ആഹാരം നൽകും. പ്ലാസ്റ്റിക്, ഫൈബർ ടാങ്കുകളിൽ (എൻക്ലോഷർ) ആണ് വളർത്തുക. ചെറിയ ദ്വാരമിടും.

നിലത്ത് ബെഡ് പോലെ ചകിരിച്ചോറ് വെക്കും. ഒളിച്ചിരിക്കാനും മറ്റുമാണിത്.24 മണിക്കൂറും പാത്രത്തിൽ വെള്ളം ഉണ്ടാകണം. പാമ്പിന് എപ്പോഴും നനവ് വേണം. മൂന്നുദിവസം കൂടുമ്പോൾ വെള്ളം മാറ്റണമെന്നും മുഹമ്മദ് ഹിഷാം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74585/a-college-student-raising-african-pythons)