---
title: "അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കൊട്ടിയൂരിൽ നാട്ടുകാർ തടഞ്ഞു "
english_title: "The car which did not stop after the accident was stopped by the peoples in Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7459/the-car-which-did-not-stop-after-the-accident-was-stopped-by-the-peoples-in-kottiyoor"
published_at: "2021-10-27T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61790091d4918_images (55).jpeg"
keywords: []
---

# അപകടത്തെ തുടർന്ന് നിർത്താതെ പോയ കാർ കൊട്ടിയൂരിൽ നാട്ടുകാർ തടഞ്ഞു 

> **Lead Summary:** കണിച്ചാര്‍:കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തെ തുടർന്ന് നിര്‍ത്താതെ പോയ കാര്‍ കൊട്ടിയൂർ നീണ്ടുനോക്കിയില്‍ നാട്ടുകാര്‍ തടഞ്ഞു. കേളകം ഭാഗത്ത് നിന്ന് വന്ന കാറും, മാഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

## Article Content

കണിച്ചാര്‍:കണിച്ചാറില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം.അപകടത്തെ തുടർന്ന് നിര്‍ത്താതെ പോയ കാര്‍ കൊട്ടിയൂർ നീണ്ടുനോക്കിയില്‍ നാട്ടുകാര്‍ തടഞ്ഞു. കേളകം ഭാഗത്ത് നിന്ന് വന്ന കാറും, മാഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്ന ആന്ധ്രാപ്രദേശ് സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്.

ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനുള്ള കാറാണ് അപകടത്തെ തുടർന്ന് നിർത്താതെ പോയത്. എന്നാൽ നീണ്ടുനോക്കിയില്‍ വച്ച് നാട്ടുകാര്‍ വാഹനം തടഞ്ഞ് പോലീസിനെ വിവരമറിയിക്കുകയായിരുന്നു .തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ സ്റ്റേഷനിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7459/the-car-which-did-not-stop-after-the-accident-was-stopped-by-the-peoples-in-kottiyoor)