---
title: "യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "Youth Front (M) elected state office bearers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7466/youth-front-m-elected-state-office-bearers"
published_at: "2021-10-27T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617908b3d497e_PicsArt_10-27-01.34.42.jpg"
keywords: []
---

# യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** കണ്ണൂർ :കേരള കോൺഗ്രസ്‌ (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂർ ജില്ലയിൽ നിന്ന് രണ്ട് പേർ തെരഞ്ഞെടുക്കപ്പെട്ടു.

## Article Content

കണ്ണൂർ :കേരള കോൺഗ്രസ്‌ (എം) യുവജന സംഘടനയായ കേരള യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ഭാരവാഹികളായി കണ്ണൂർ ജില്ലയിൽ നിന്ന് രണ്ട് പേർ തെരഞ്ഞെടുക്കപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറിയായി രാജു ചെരിയൻകാലയും, വൈസ് പ്രസിഡണ്ടായി അമൽജോയി കൊന്നക്കലിനെയുമാണ് കോട്ടയത്ത് നടന്ന സംസ്ഥാന ഇലക്ഷനിൽ തെരഞ്ഞെടുത്തത്. ആലക്കോട് കുറ്റിപ്പുഴ സ്വദേശിയായ രാജു ചെരിയൻകാല യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ്‌, ജില്ലാ സെക്രട്ടറി,തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ്‌, വൈ.എം.സി.എ കേരള റീജിയൺ എക്സിക്യൂട്ടീവ് മെമ്പർ,കണ്ണൂർ ജില്ലാ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഒടുവള്ളി അമ്മംകുളം സ്വദേശിയായ അമൽജോയി കൊന്നക്കൽ കേരള വിദ്യാർത്ഥി കോൺഗ്രസ്‌ (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി,ജില്ലാ സെക്രട്ടറി,യൂത്ത് ഫ്രണ്ട് (എം) കണ്ണൂർ ജില്ലാ സെക്രട്ടറി,കെ.സി.വൈ.എം തലശ്ശേരി അതിരൂപത ജനറൽ സെക്രട്ടറി, തളിപ്പറമ്പ് മേഖല പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7466/youth-front-m-elected-state-office-bearers)