---
title: "കെ സി വൈ എം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ " കാവൽ " പരിപാടി നടന്നു "
english_title: "kaval-program-was-held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74670/kaval-program-was-held"
published_at: "2022-10-15T18:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634aab267177c_InShot_20221015_181344654.jpg"
keywords: []
---

# കെ സി വൈ എം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ " കാവൽ " പരിപാടി നടന്നു 

> **Lead Summary:** > **കേളകം** : കെ സി വൈ എം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ഫൊറോനയിലെ 16 ഇടവകകളിലൂടെയും നടത്തുന്ന " കാവൽ " പരിപാടി കണിച്ചാർ സെന്റ് ജോർജ്ജ് ദേവാലത്തിൽ നടന്നു .

## Article Content

> **കേളകം** : കെ സി വൈ എം പേരാവൂർ മേഖലയുടെ നേതൃത്വത്തിൽ ഫൊറോനയിലെ 16 ഇടവകകളിലൂടെയും നടത്തുന്ന " കാവൽ " പരിപാടി കണിച്ചാർ സെന്റ് ജോർജ്ജ് ദേവാലത്തിൽ നടന്നു .

ക്രൈസ്തവ യുവജനങ്ങൾ നേരിടുന്ന പ്രതിസന്ധികൾ യുവജനങ്ങളോടൊപ്പം അമ്മമാർക്കും ബോധവത്‌കരണം നൽകുക അതുവഴി കൃത്യമായ പരിഹാരം കണ്ടെത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത് .

സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന യോഗത്തിൽ കെ സി വൈ എം തലശ്ശേരി അതിരൂപത മുൻ പ്രസിഡണ്ട് വിപിൻ ജോസഫ് മാറാട്ടുക്കുന്നേൽ ക്ലാസ്സ് എടുത്തു  

ഫൊറോനയിലെ 16 ഇടവകകളിലും 2 മാസം കൊണ്ട് പദ്ധതി പൂർത്തീകരിക്കുവാനാണ് ഫൊറോന സമിതി ലക്ഷ്യമിടുന്നത് .

പ്രവർത്തനത്തിൽ മേഖല പ്രസിഡണ്ട് അഖിൽ അയിലിക്കുന്നേൽ , ഡയറക്ടർ റവ. ഡോ. സന്തോഷ് നെടുംങ്ങാട്ട് , ജനറൽ സെക്രട്ടറി ജെറിൻ റോയി , ജിബിൻ ജെയ്സൺ , അഖിൽ ആന്റണി എടത്താഴെ , ദർശൻ തോമസ് ആതിര ജോളി, പ്രിൻസ് കെ.ആർ എന്നിവർ നേതൃത്വം നൽകും

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74670/kaval-program-was-held)