---
title: "വണ്ണാത്തികടവ് പാലം ഒരുങ്ങി; ഉദ്ഘാടനം ഡിസംബറില്‍"
english_title: "Vannathikadav bridge ready; Opening in December"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74672/vannathikadav-bridge-ready-opening-in-december"
published_at: "2022-10-15T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634aad3b5f7c3_vannathikadav_bridge_1.jpg"
keywords: []
---

# വണ്ണാത്തികടവ് പാലം ഒരുങ്ങി; ഉദ്ഘാടനം ഡിസംബറില്‍

> **Lead Summary:** **കണ്ണൂർ**: പിലാത്തറ-മാതമംഗലം ഭാഗത്ത് നിന്നും മലയോര മേഖലയിലേക്ക് കടന്നുപോകുന്ന ജനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഉദ്ഘാടനം ഡിസംബറില്‍ നടക്കും.

## Article Content

**കണ്ണൂർ**: പിലാത്തറ-മാതമംഗലം ഭാഗത്ത് നിന്നും മലയോര മേഖലയിലേക്ക് കടന്നുപോകുന്ന ജനങ്ങള്‍ക്ക് ഇനി ആശ്വസിക്കാം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിക്കടവ് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തിയായി. ഉദ്ഘാടനം ഡിസംബറില്‍ നടക്കും.

വീതി കുറഞ്ഞ പാലം മാറ്റി സ്ഥാപിക്കണമെന്ന ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് യാഥാര്‍ഥ്യമായത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 8.49 കോടി രൂപ സര്‍ക്കാര്‍ നിര്‍മ്മാണത്തിനായി അനുവദിച്ചിരുന്നു. പാലത്തിന് 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മ്മിച്ചു. ചന്തപ്പുര ഭാഗത്ത് 320 മീറ്റര്‍ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മിറ്റര്‍ നീളത്തിലും അപ്രോച്ച് റോഡ് മെക്കാഡം ടാറിംഗ് ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74672/vannathikadav-bridge-ready-opening-in-december)