---
title: "ദയാബായിയുമായി നടത്തിയ ചര്‍‌ച്ച വിജ‍യമെന്ന് മന്ത്രിമാര്‍: സമരം പിന്‍വലിക്കും"
english_title: "Dayabai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74767/dayabai"
published_at: "2022-10-16T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bc4bd4bd56_n4325096821665909803844c83fe1c1ac7c6e5c3e6ead28f5edf13c049781922d76005272fbeb9b1585601f.jpg"
keywords: []
---

# ദയാബായിയുമായി നടത്തിയ ചര്‍‌ച്ച വിജ‍യമെന്ന് മന്ത്രിമാര്‍: സമരം പിന്‍വലിക്കും

> **Lead Summary:** **തിരുവനന്തപുരം: **എന്ഡോസള്ഫാന് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില് നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന് ധാരണയായി.

## Article Content

**തിരുവനന്തപുരം: **എന്ഡോസള്ഫാന് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില് നടത്തുന്ന നിരാഹാര സമരം അവസാനിപ്പാക്കാന് ധാരണയായി.

സമരസമിതിയുമായി നടത്തിയ ചര്ച്ച ഫലപ്രദമായതിനെ തുടർന്നാണ്സമരം നിര്ത്താന് തീരുമായത്. സമരം അവസാനിപ്പാക്കാമെന്ന് ദയാബായി സമ്മതിച്ചെന്ന് മന്ത്രമാര് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച്‌ മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജുമാണ് സമരസമിതിയുമായി ചർച്ച നടത്തിയത്. സമരസമിതിയുടെ 90 ശതമാനം ആവശ്യങ്ങളും അംഗീകരിക്കാനാവുന്നതാണെന്ന് ആര്. ബിന്ദു പറഞ്ഞു.

ദയാബായിയെ ആശുപത്രിയിൽ പോയി കാണുമെന്നും മന്ത്രിമാർ പറഞ്ഞു.രണ്ടാഴ്ചയായി സമരം തുടരുന്നതിന്റെ പശ്ചാത്തലത്തില് ആരോഗ്യനില കണക്കിലെടുത്ത് ദയാബായിയെ ശനിയാഴ്ച രാത്രി പൊലീസ് ഇടപെട്ട് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74767/dayabai)