---
title: "കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ കേരള സർക്കാർ പരിഹരിക്കുമെന്ന്  എ. എൻ ഷംസീർ "
english_title: "A n shamseer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74768/a-n-shamseer"
published_at: "2022-10-16T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bc6ae5a041_PicsArt_10-16-02.22.48.jpg"
keywords: []
---

# കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ കേരള സർക്കാർ പരിഹരിക്കുമെന്ന്  എ. എൻ ഷംസീർ 

> **Lead Summary:** കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ കേരള സർക്കാർ പരിഹരിക്കുമെന്ന് കേരള നിയമസഭ സ്പീക്കർ എ. എൻ ഷംസീർ കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയത് സംബന്ധിച്ച് പത്ര മാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്ന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ കണ്ണൂരിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

കേരള സർവകലാശാലയിലെ ഗവർണറുടെ ഇടപെടൽ കേരള സർക്കാർ പരിഹരിക്കുമെന്ന് കേരള നിയമസഭ സ്പീക്കർ എ. എൻ ഷംസീർ കേരള സർവ്വകലാശാല സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത അംഗങ്ങളെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അയോഗ്യരാക്കിയത് സംബന്ധിച്ച് പത്ര മാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്കുള്ളുവെന്ന് കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ കണ്ണൂരിൽ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

ഇത് സർക്കാരും ഗവർണറും തമ്മിലുള്ള വിഷയം. രാഷ്ട്രീയ വിഷയമായത് കൊണ്ട് തന്നെ ഭരണഘടന പദവി അലങ്കരിക്കുന്നയാൾ എന്ന നിലയിൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും വിഷയം മുഖ്യമന്ത്രിയും സർക്കാരും ഇടപെട്ട് പരിഹരിക്കുമെന്നും കേരള നിയമസഭ സ്പീക്കർ എ. എൻ ഷംസീർ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74768/a-n-shamseer)