---
title: "പൂളക്കുറ്റിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ മഹാസംഗമം സംഘടിപ്പിച്ചു"
english_title: "A popular protest rally was organized at Poolakutty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74803/a-popular-protest-rally-was-organized-at-poolakutty"
published_at: "2022-10-16T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634bf7602f097_InShot_20221016_175121723.jpg"
keywords: []
---

# പൂളക്കുറ്റിയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ മഹാസംഗമം സംഘടിപ്പിച്ചു

> **Lead Summary:** **പൂളക്കുറ്റി** : ഉരുൾപൊട്ടലിൽ നിന്നും നാടിനെ രക്ഷിക്കാൻ, ജീവനും സ്വത്തിനും ഭീഷണിയായ ശ്രീലക്ഷ്മി ക്വാറിയും ക്രഷറും, ന്യൂ ഭാരത് ക്വാറിയും, ക്രഷറും അടച്ചു പൂട്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൂളക്കുറ്റിയിൽ ജനകീയ പ്രതിഷേധ മഹാസംഗമം സംഘടിപ്പിച്ചു.

## Article Content

**പൂളക്കുറ്റി** : ഉരുൾപൊട്ടലിൽ നിന്നും നാടിനെ രക്ഷിക്കാൻ, ജീവനും സ്വത്തിനും ഭീഷണിയായ ശ്രീലക്ഷ്മി ക്വാറിയും ക്രഷറും, ന്യൂ ഭാരത് ക്വാറിയും, ക്രഷറും അടച്ചു പൂട്ടിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ജനകീയ സമിതിയുടെ നേതൃത്വത്തിൽ പൂളക്കുറ്റിയിൽ ജനകീയ പ്രതിഷേധ മഹാസംഗമം സംഘടിപ്പിച്ചു.

കുന്നുമ്മൽ ചന്ദൂട്ടി സംഗമം തിരികൊളുത്തി ഉൽഘാടനം ചെയ്തു. സതീഷ് മണ്ണാർകുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ഭാസ്കരൻ വെള്ളൂർ മുഖ്യപ്രഭാഷണം നടത്തി. സെബാസ്റ്റ്യൻ പാറാട്ടുകുന്നേൽ, ഗിരിജ കുന്നുംപുറത്ത്, കുട്ടിച്ചൻ,ഷാജി കൈതക്കൽ, ജിഷ സജി, ജെയിംസ് കെ ജെ തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് നാടൻപാട്ട്, മോണോആക്ട്, കുട്ടികളുടെ സ്റ്റിൽ മോഡൽ പ്രദർശനം എന്നിവയും സംഗമ വേദിയിൽ അരങ്ങേറി. റിൻസ് രാജു സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74803/a-popular-protest-rally-was-organized-at-poolakutty)