---
title: "സംസ്ഥാനത്ത് കൂടി ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച്‌ പുനരാരംഭിച്ചു"
english_title: "D reserved coach resumed in six trains running across the state"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74807/d-reserved-coach-resumed-in-six-trains-running-across-the-state"
published_at: "2022-10-16T18:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634c03c4a18fb_images_(2).jpeg"
keywords: []
---

# സംസ്ഥാനത്ത് കൂടി ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച്‌ പുനരാരംഭിച്ചു

> **Lead Summary:** **കണ്ണൂര്‍**: സംസ്ഥാനത്ത് കൂടി ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച്‌ പുനരാരംഭിച്ചു. ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി റിസര്‍വ്ഡായി സംവരണം ചെയ്തത്.

## Article Content

**കണ്ണൂര്‍**: സംസ്ഥാനത്ത് കൂടി ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച്‌ പുനരാരംഭിച്ചു. ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി റിസര്‍വ്ഡായി സംവരണം ചെയ്തത്.

ഈ മാസം 28നുള്ളില്‍ 20 വണ്ടികളില്‍ക്കൂടി ഡി റിസര്‍വ്ഡ് കോച്ച്‌ ആരംഭിക്കും. കോവിഡിന് മുന്‍പ് 21 വണ്ടികളിലുണ്ടായിരുന്നു.സ്റ്റേഷനില്‍ നിന്ന് പകല്‍ സമയത്ത് ടിക്കറ്റെടുക്കാം. സ്ലീപ്പര്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറവാണിതിന്. സീസണ്‍ ടിക്കറ്റുകാര്‍ക്കും കോച്ചില്‍ കയറാം.

ചുരുങ്ങിയ എക്‌സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസര്‍വ്ഡ് കോച്ചില്‍ 65 രൂപ മതിയാകും. സൂപ്പര്‍ ഫാസ്റ്റില്‍ സ്ലീപ്പറിന് 175 രൂപയും ഡി കോച്ചില്‍ 95 രൂപയുമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74807/d-reserved-coach-resumed-in-six-trains-running-across-the-state)