---
title: "കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം: ആശങ്ക വേണ്ട, അപായ സൂചനകൾ അവ​ഗണിക്കരുത്:  ആരോഗ്യമന്ത്രി"
english_title: "Veenajeorge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74844/veenajeorge"
published_at: "2022-10-17T06:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ca35cccbe1_download.jpeg"
keywords: []
---

# കുട്ടികൾക്കിടയിലെ രോ​ഗവ്യാപനം: ആശങ്ക വേണ്ട, അപായ സൂചനകൾ അവ​ഗണിക്കരുത്:  ആരോഗ്യമന്ത്രി

> **Lead Summary:**  കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോ​ഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ അപായ സൂചനകൾ അവ​ഗണിക്കരുതെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്.

## Article Content

 കുട്ടികൾക്കിടയിൽ പനി ഉൾപ്പെടെയുള്ള രോ​ഗങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എന്നാല്‍ അപായ സൂചനകൾ അവ​ഗണിക്കരുതെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു. കുട്ടികളില്‍ വൈറസ് മൂലമുള്ള ശ്വാസകോശ രോഗങ്ങളുടെ വര്‍ധന ലോകത്തെമ്പാടും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതുതന്നെയാണ് ഇവിടേയുമുണ്ടായത്.

ശ്വാസകോശ അണുബാധ ശരിയായ വിധത്തില്‍ ചികിത്സിച്ചില്ലെങ്കില്‍ കുട്ടികള്‍ക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ അപായ സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണെന്നും മന്ത്രി പറയുന്നു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74844/veenajeorge)