---
title: "എന്നെ വേറെ ആര് വിശ്വസിക്കും:സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് കാർത്തി"
english_title: "Karthi starrer mass action entertainer Sardaar hits theaters on October 21"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74866/karthi-starrer-mass-action-entertainer-sardaar-hits-theaters-on-october-21"
published_at: "2022-10-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cec6d175ce_Screenshot_2022-10-17-11-06-36-77_a23b203fd3aafc6dcb84e438dda678b6.jpg"
keywords: []
---

# എന്നെ വേറെ ആര് വിശ്വസിക്കും:സൂര്യയെ നായകനാക്കി സിനിമ ചെയ്യുമെന്ന് കാർത്തി

> **Lead Summary:** സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആ​ഗ്രഹമാണെന്നും കാർത്തി പറഞ്ഞു. സർദാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തി.

## Article Content

സൂര്യയെ നായകനാക്കി സിനിമ സംവിധാനം ചെയ്യുമെന്ന് നടൻ കാർത്തി. സഹോദരന് മാത്രമെ തന്നെ മനസിലാക്കാൻ സാധിക്കുള്ളൂവെന്നും അദ്ദേഹത്തെ വച്ച് സിനിമ ചെയ്യുക എന്നത് തന്റെ വലിയൊരു ആ​ഗ്രഹമാണെന്നും കാർത്തി പറഞ്ഞു. സർദാർ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പട്ട് നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു കാർത്തി.

'വേറെ ആരാണ് എന്നെ വിശ്വസിക്കുന്നത് ? എന്നെ സിനിമയിലേയ്ക്ക് കൈപിടിച്ച് കൊണ്ടുവന്നത് അണ്ണനാണ്. അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യണമെന്നത് എന്റെ വലിയൊരു ആഗ്രഹമാണ്. അനായാസം കഥാപാത്രമാകുകയും കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുന്ന നടനാണ് സൂര്യ. സംവിധാന സഹായിയായി തുടങ്ങിയ കാലം മുതൽ ചേട്ടനൊപ്പം സിനിമ ചെയ്യുക എന്നത് എന്റെ മോഹമാണ്. എന്നെ നന്നായി മനസിലാക്കാൻ അദ്ദേഹത്തിനാകും.

അതുകൊണ്ട് തന്നെ ജോലി ചെയ്യാൻ എളുപ്പമായിരിക്കും. എനിക്ക് സംശയം തോന്നിയാൽ പോലും അദ്ദേഹം അത് നന്നായി മനസിലാക്കും', എന്നാണ് കാർത്തി പറഞ്ഞത്. തന്റെ ആദ്യ സംവിധാന സംരംഭം ഉടൻ ഉണ്ടാകുമെന്നും കൃത്യമായ പദ്ധതി നിലവിൽ മനസിൽ ഇല്ലെന്നും കാർത്തി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74866/karthi-starrer-mass-action-entertainer-sardaar-hits-theaters-on-october-21)