---
title: "ജലജീവൻ മിഷൻ പദ്ധതി ; കേന്ദ്ര സംഘം സന്ദർശനം നടത്തി"
english_title: "Jaljeevan Mission Project; Central team visited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74885/jaljeevan-mission-project-central-team-visited"
published_at: "2022-10-17T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634cfce9c3701_Picsart_22-10-17_12-18-00-815.jpg"
keywords: []
---

# ജലജീവൻ മിഷൻ പദ്ധതി ; കേന്ദ്ര സംഘം സന്ദർശനം നടത്തി

> **Lead Summary:**  വയനാട്: കേന്ദ്ര, സംസ്ഥാന സർക്കാരും, മൂപ്പൈനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ കേന്ദ്രം സംഘം വിലയിരുത്തി.

## Article Content

 വയനാട്: കേന്ദ്ര, സംസ്ഥാന സർക്കാരും, മൂപ്പൈനാട് ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ കേന്ദ്രം സംഘം വിലയിരുത്തി.

മുൻ ഗ്രൗണ്ട് വാട്ടർ & വാട്ടർ ഓഡിറ്റ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറും, ജലജീവൻ മിഷൻ സെക്റ്റർ ഓഫീസറുമായ എ. വി പ്രസാദ് റാവു, സെക്റ്റർ ഓഫീസറായ കെ. വെങ്കിടേഷ് റാവു എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പഞ്ചായത്തിൽ സന്ദർശനം നടത്തിയത്.

പഞ്ചായത്ത് പ്രസിഡണ്ട് എ.കെ റഫീഖ്, വൈസ് പ്രസിഡണ്ട് അജിത ചന്ദ്രൻ, മെമ്പർമാരായ വി.എൻ ശശീന്ദ്രൻ, സി.ടി അസ്കർ അലി , ഇ.വി ശശിധരൻ, വി.ദീപ സി.ഡി.എസ് ചെയർപേഴ്സൻ ഷീല വേലായുധൻ, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് എ വിജയൻ, ഐ.എസ്.എ ജീവൻ ജ്യോതി ഡയറക്ടർ പി.എം പത്രോസ് തുടങ്ങിയവരും പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74885/jaljeevan-mission-project-central-team-visited)