---
title: "വിഴിഞ്ഞം സമരത്തിന് ഐക്യദാർഡ്യം, കണ്ണൂരിൽ 19 ബഹുജന ധർണ്ണ"
english_title: "Solidarity with Vizhinjam strike, 19 mass dharna in Kannur."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74925/solidarity-with-vizhinjam-strike-19-mass-dharna-in-kannur"
published_at: "2022-10-17T15:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d22d26c119_Picsart_22-10-17_15-06-29-880.jpg"
keywords: []
---

# വിഴിഞ്ഞം സമരത്തിന് ഐക്യദാർഡ്യം, കണ്ണൂരിൽ 19 ബഹുജന ധർണ്ണ

> **Lead Summary:**  **കണ്ണൂർ:** വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന അനശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ധർണ്ണ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഡ്യ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കാലത്ത് കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ചും ധർണ്ണയുംനടത്തും.

## Article Content

 **കണ്ണൂർ:** വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ തുറമുഖ കവാടത്തിൽ നടത്തുന്ന അനശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കണ്ണൂരിൽ ധർണ്ണ നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.വിഴിഞ്ഞം മത്സ്യത്തൊഴിലാളി സമര ഐക്യദാർഡ്യ സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബുധനാഴ്ച കാലത്ത് കലക്ട്രേറ്റിലേക്ക് ബഹുജന മാർച്ചും ധർണ്ണയുംനടത്തും.

കാലത്ത് 10-30 ന് പഴയ ബസ്സ് സ്റ്റാൻ്റ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച് എൻഡോസൾഫാൻ വിരുദ്ധ സമിതി നേതാവ് മുനീസ അമ്പലത്തറ ഉൽഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡോ:ഡി.സുരേ ന്ദ്രനാഥ്‌ ,ആൻ്റണി നൊ റോണ, സാദിഖ് ഉളിയിൽ, എൻ.സുബ്രഹ്മണ്യൻ, രതീഷ് ആൻ്റണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74925/solidarity-with-vizhinjam-strike-19-mass-dharna-in-kannur)