---
title: "കോഴിക്കോട് അച്ഛനേയും അമ്മയേയും മകൻ കുത്തി പരിക്കേല്‍പ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ് "
english_title: "Son stabbed father and mother in Kozhikode."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/74932/son-stabbed-father-and-mother-in-kozhikode"
published_at: "2022-10-17T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634d275f44060_Picsart_22-10-17_15-25-19-955.jpg"
keywords: []
---

# കോഴിക്കോട് അച്ഛനേയും അമ്മയേയും മകൻ കുത്തി പരിക്കേല്‍പ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ് 

> **Lead Summary:** **കോഴിക്കോട്: **എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി , ബിജി എന്നിവർക്കാണു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**കോഴിക്കോട്: **എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരിക്കേല്‍പ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി , ബിജി എന്നിവർക്കാണു കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകൻ ഷൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഷാജിക്ക് കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഇയാളുടെ നില ഗുരുതരമാണ്. മല്‍പ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിട്ടുണ്ട്. ലഹരിക്ക് അടിമയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/74932/son-stabbed-father-and-mother-in-kozhikode)